എന്തിന് അവനെ നാലാം നമ്പറില്‍ കളിപ്പിച്ചു? ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം

ദക്ഷിണാഫ്രക്കക്കെതിരെയുള്ള പരമ്പരയില്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി സെഞ്ച്വറി നേടിയിട്ടും ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയപ്പോള്‍ താരത്തിന് പുറത്തേക്കുള്ള വഴി ഒരുങ്ങുകായിരുന്നു

ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയാണ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചത്.

ദക്ഷിണാഫ്രക്കയ്ക്കെതിരെയുള്ള പരമ്പരയില്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി സെഞ്ച്വറി നേടിയിട്ടും ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയപ്പോള്‍ താരത്തിന് പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു

.

എന്തിനാണ് ആ പരമ്പരയില്‍ ഗെയ്ക്വാദിനെ നാലാം നമ്പറില്‍ കളിപ്പിച്ചത് എന്ന് ചോദിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തന്റെ പൊസിഷനില്‍ നിന്നും മാറ്റി കളിപ്പിച്ചിട്ടും ഗെയ്ക്വാദ് സെഞ്ച്വറി നേടി. എന്നിട്ടും അവനെ ഡ്രോപ് ചെയ്തു. അയ്യറിനെ ലഭിച്ചത്‌ കൊണ്ടാണ് അവനെ പുറത്താക്കിയത്. പിന്നെ എന്തിനാണ് ഗെയ്ക്വാദിനെ നാലാം നമ്പറില്‍ കളിപ്പിച്ചത്?' ചോപ്ര ചോദിച്ചു.

ഗെയ്ക്വാദ് അവിടെ തിളങ്ങിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ എഴുതി തള്ളിയേനെ എന്നും ഇത് ന്യായമല്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Content Highlights- Akash Chopra slams bcci for dropping Ruturaj Gaikwad

To advertise here,contact us