കാറിലിരുന്ന രോഹിത്തിന്റെ കയ്യില്‍ പിടിച്ചു; 'കുട്ടി ആരാധക'രോട് കയര്‍ത്ത് താരം, വൈറലായി വീഡിയോ

ഇതിനിടയിൽ കുട്ടികൾ സെൽ‌ഫിയെടുക്കാൻ ശ്രമിക്കുന്നുമുണ്ട്

തന്റെ കയ്യിൽ കേറിപ്പിടിച്ച 'കുട്ടി ആരാധക'രോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. താരം ഞായറാഴ്ച ജാംനഗറില്‍നിന്ന് മുംബൈയിലെത്തിയപ്പോഴായിരുന്നു സംഭവം. ആരാധകരോട് രോഹിത് ദേഷ്യപ്പെടുന്നതടക്കമുളള വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കാറിലിരിക്കുകയായിരുന്ന രോഹിത് ശർമ കുട്ടികള്‍ക്ക് നേരെ കൈ വീശിക്കാണിക്കുന്നതും ഒന്നുരണ്ട് പേര്‍ക്ക് കൈ കൊടുക്കുന്നതും കാണാം. പിന്നാലെ കൂടുതല്‍ കുട്ടികള്‍ ഓടിയെത്തുകയും താരത്തിന്‍റെ കയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടികൾ സെൽ‌ഫിയെടുക്കാൻ ശ്രമിക്കുന്നുമുണ്ട്. നീങ്ങിത്തുടങ്ങിയ കാറിനൊപ്പമാണ് കുട്ടികളും രോഹിത്തിന്‍റെ കൈ പിടിച്ച് സെല്‍ഫിയെടുക്കാൻ ഒരുങ്ങിയത്.

Rohit Sharma is the greatest player of india and misbehaving with him like this is totally inappropriate👍 pic.twitter.com/HvA9o9993m

ഇതോടെ രോഹിത് ശര്‍മ ദേഷ്യത്തോടെ അവർക്കുനേരെ കൈ ചൂണ്ടി സംസാരിക്കുകയായിരുന്നു. ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം കാറിന്റെ ഗ്ലാസ് ഉയര്‍ത്തിയാണ് രോഹിത് ഇവിടെനിന്നും മടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

അതേസമയം രോഹിത് ദേഷ്യപ്പെട്ട് സംസാരിച്ചതല്ലെന്നും കുട്ടികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനായി പറഞ്ഞുവിട്ടതാണെന്നും ചിലര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു. വീഡിയോയുടെ തുടക്കത്തില്‍ താരം സന്തോഷവാനായാണ് കാണപ്പെട്ടതെന്നും തമാശയ്ക്ക് ചൂടായതാണെന്ന് വേണം മനസിലാക്കാനെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

Content highlights: Rohit Sharma's Angry Reaction To young fans Sparks Online Buzz; Video Goes Viral

To advertise here,contact us