'ധോണി സഹോദര തുല്യന്‍'; തുറന്നുപറഞ്ഞ് സിഎസ്‌കെ മുന്‍ ഇതിഹാസം

സിഎസ്‌കെയുടെ സുവര്‍ണ കാലത്തെ ധോണിയുടെ പ്രധാന വജ്രായുധമായിരുന്നു ബ്രാവോ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മുന്‍ നായകനും മുന്‍ ഇന്ത്യന്‍ താരവുമായ എംഎസ് ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ താരം ഡെയ്ന്‍ ബ്രാവോ. ധോണി തനിക്ക് സഹോദര തുല്യനാണെന്നാണ് ബ്രാവോ പറഞ്ഞത്. സിഎസ്‌കെയുടെ സുവര്‍ണ കാലത്തെ ധോണിയുടെ പ്രധാന വജ്രായുധമായിരുന്നു ബ്രാവോ.

ധോണിയുടെ നേതൃത്വം കളിക്കാരില്‍ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവേ ബ്രാവോ പറഞ്ഞു. 'ഒരു തവണ ഫീല്‍ഡിങ്ങില്‍ ഡൈവ് ചെയ്യുന്നതില്‍ നിന്നും ധോണി എന്നെ തടഞ്ഞു. നാല് റണ്‍ സേവ് ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് എന്റെ നാലോവര്‍ ബൗളിങ്ങെന്ന് അദ്ദേഹം പറഞ്ഞു,' ബ്രാവോ ഓര്‍ത്തെടുത്തു.

'എന്റെ ആദ്യ ഓവറില്‍ ഫീല്‍ഡ് പ്ലേസ്‌മെന്റിനെ കുറിച്ച് ധോണി ചോദിച്ചു. അതിന് ശേഷം അദ്ദേഹം എന്റെ ഫീല്‍ഡ് പ്ലേസ്‌മെന്റിനെ പൂര്‍ണമായും വിശ്വസിച്ചു. അതിന് ശേഷം ഞങ്ങള്‍ 'ബ്രദര്‍ ഫ്രം അനഥര്‍ മഥര്‍' എന്ന് വിളിക്കാന്‍ തുടങ്ങി. എന്നെ ഒരു സഹോദരനാക്കാന്‍ ധോണിക്കും സാധിച്ചു,' ബ്രാവോ പറഞ്ഞു.

2011ല്‍ സിഎസ്‌കെയിലെത്തിയ ബ്രാവോ ടീമിനൊപ്പം മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2023ല്‍ ടീമിന്റെ ബൗളിങ് കോച്ചായും താരം പ്രവര്‍ത്തിച്ചു.

Content Highlights: Dwawne bravo says Dhoni is brother from another mother

To advertise here,contact us