ബംഗ്ലാദേശ് പേസര് മുസത്ഫിസുര് റഹ്മാനെ ഐപിഎല്ലില് കളിക്കുന്നതില് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യത്ത് ഐപിഎല് മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്. ബംഗ്ലാദേശിലെ വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയാണ് ഇക്കാര്യം അറിയിച്ചത്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഐപിഎല് മത്സരങ്ങളോ മത്സവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളോ സംപ്രേഷണം ചെയ്യരുതെന്നും വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ടെലിവിഷൻ ചാനലുകൾക്ക് നൽകിയ സന്ദേശത്തിൽ പറയുന്നു.
നേരത്തെ അടുത്തമാസം നടക്കുന്ന ടി20 ലോകകപ്പില് ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയില് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരുന്നു. മുസത്ഫിസുറിനെ ഐ പി എല്ലിൽ നിന്നും വിലക്കിയതിന് പിന്നാലെയായിരുന്നു ഇത്.
ബംഗ്ലാദേശില് ന്യൂനപക്ഷങ്ങള്ക്കെിരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില് മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനും ടീം ഉടമ ഷാരൂഖ് ഖാനുമെതിരെ പ്രതിഷേധങ്ങള് ഉയര്ന്നതോടെയാണ് മുസ്തഫിസുറിനെ റിലീസ് ചെയ്യാന് ബിസിസിഐ കൊല്ക്കത്തയോട് ആവശ്യപ്പെട്ടത്. ഐപിഎല് മിനി താരലേലത്തില് 9.2 കോടി നല്കിയാണ് മുസ്തഫിസുര് റഹ്മാനെ കൊല്ക്കത്ത സ്വന്തമാക്കിയത്.
Content Highlights: