സെഞ്ച്വറിക്കരികെ ട്രാവിസ് ഹെഡ്; സിഡ്‌നിയില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് 384 റൺസിന് ഓൾഔട്ടായിരുന്നു

സെഞ്ച്വറിക്കരികെ ട്രാവിസ് ഹെഡ്; സിഡ്‌നിയില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍
dot image

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് നേടിയ 384 റൺസിന് മറുപടി പറയാനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം വെളിച്ചക്കുറവുമൂലം നേരത്തേ കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ട്രാവിസ് ഹെഡ് സെഞ്ച്വറിക്ക് തൊട്ടരികിലാണുള്ളത്.

ഓസ്ട്രേലിയയ്ക്കായി 91 റൺസുമായി ട്രാവിസ് ഹെഡും 1 റൺസുമായി മൈക്കൽ നീസറുമാണ് ക്രീസിലുള്ളത്. ജേക്ക് വെതറാള്‍ഡ് (21) , മാര്‍നസ് ലാബൂഷാനെ (48) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ബെന്‍ സ്റ്റോക്സാണ് ഇരു വിക്കറ്റുകളും നേടിയത്.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് 384 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ച്വറി നേടിയ ജോറൂട്ടാണ് (160) സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചതിൽ നിർണായക പ്രകടനം പുറത്തെടുത്തത്. ഹാരി ബ്രൂക്ക് (84) അർധ സെഞ്ച്വറി നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി മൈക്കൽ നെസർ നാല് വിക്കറ്റ് നേടി.

Content Highlights: Australia vs England, Ashes 5th Test: Travis Head 91 takes Australia to 166 for 2 at Stumps

dot image
To advertise here,contact us
dot image