

ആഷസ് പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില് തകര്പ്പന് സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് താരം ജോ റൂട്ട്. നേരിട്ട 146-ാം പന്തിലാണ് താരം സെഞ്ച്വറി പൂര്ത്തിയാക്കിയത്. 242 പന്തില് 15 ബൗണ്ടറി സഹിതം 160 റണ്സെടുത്താണ് റൂട്ട് മടങ്ങിയത്.
റൂട്ടിന്റെ കരിയറിലെ 41-ാം ടെസ്റ്റ് സെഞ്ച്വറിയാണ് സിഡ്നിയില് പിറന്നത്. ഇതോടെ ചരിത്രനേട്ടം കുറിക്കാനും റൂട്ടിന് സാധിച്ചു. ടെസ്റ്റിലെ സെഞ്ച്വറി വേട്ടയില് മുന് നായകന് റിക്കി പോണ്ടിങ്ങിന്റെ റെക്കോര്ഡിനൊപ്പമെത്താന് റൂട്ടിന് സാധിച്ചു.
നിലവില് ടെസ്റ്റ് ക്രിക്കറ്റില് ഏറ്റവും കൂടുതല് സെഞ്ച്വറികള് നേടിയ മൂന്നാം സ്ഥാനത്താണ് റൂട്ടും പോണ്ടിങ്ങും. 51 സെഞ്ച്വറികള് നേടിയ ഇന്ത്യന് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറാണ് പട്ടികയില് ഒന്നാമത്. 45 സെഞ്ച്വറികള് നേടിയ ജാക്വസ് കാലിസാണ് റൂട്ടിന് തൊട്ടുമുന്നില് രണ്ടാം സ്ഥാനത്തുള്ളത്.
Content highlights: Ashes: Joe Root equals Ricky Ponting with 41st Test Century