ആ നാഴിക കല്ലിലെത്താൻ 25 റൺസ് കൂടി; 2026 തൂക്കാൻ കോഹ്‌ലി!

സാക്ഷാൽ സച്ചിന്റെ അപൂർവ റെക്കോർഡും കോഹ്‌ലിക്ക് മറികടക്കാനാകും

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി വീണ്ടും ഇന്ത്യൻ ജഴ്‌സിയിൽ തിളങ്ങാൻ ഒരുങ്ങുകയാണ്.

കിവീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലൂടെയാണ് കോഹ്‌ലി 2026 ആരംഭിക്കുക. ജനുവരി 11 മുതലാണ് ഈ പരമ്പര ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ വൈകാതെ തന്നെ പ്രഖ്യാപിക്കും.

ഈ പരമ്പരയിൽ വിരാട് കോഹ്‌ലിക്ക് ഒരു ചരിത്ര റെക്കോർഡ് സ്വന്തമാക്കാനുള്ള സുവർണാവസരമുണ്ട്‌. ഇന്റർനാഷണൽ ക്രിക്കറ്റിൽ 28,000 റൺസ് പൂർത്തിയാക്കാനുള്ളത് അവസരമാണ് കോഹ്‌ലിയുടെ മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താൻ കോഹ്‌ലിക്ക് 25 റൺസ് കൂടിയാണ് വേണ്ടത്.

25 റൺസ് കൂടി നേടിയാൽ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമായും കോഹ്‌ലി മാറും. കുമാർ സംഗക്കാര, സച്ചിൻ ടെണ്ടുൽക്കർ എന്നിവർ മാത്രമാണ് ഇതിനു മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് പൂർത്തിയാക്കിയത്. സംഗക്കാര 28,016 റൺസും സച്ചിൻ 34,357 റൺസുമാണ് നേടിയിട്ടുള്ളത്.

ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന താരമായും കോഹ്‌ലി മാറും. 644 ഇന്നിംഗ്‌സുകളിൽ നിന്നും 28000 റൺസ് സ്വന്തമാക്കിയത്. സംഗക്കാര 666 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. കോഹ്‌ലി ഇതുവരെ 623 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് 27975 റൺസ് നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സച്ചിനേക്കാളും സംഗക്കാരായേക്കാളും കുറവ് ഇന്നിംഗ്‌സുകളിൽ നിന്നും കോഹ്‌ലിക്ക് ഈ നേട്ടത്തിലെത്താനാവും.

2025ൽ ഏകദിനത്തിൽ ഇന്ത്യയ്ക്കായി മിന്നും പ്രകടനമായിരുന്നു കോഹ്‌ലി പുറത്തെടുത്തത്. 2025 അവസാനിക്കുമ്പോൾ ഐസിസി ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് കോഹ്‌ലി ഫിനിഷ് ചെയ്തത്.

സൗത്ത് ആഫ്രിക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും നേടി മിന്നും പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് കോഹ്‌ലി ഐസിസി റാങ്കിങ്ങിൽ നേട്ടം ഉണ്ടാക്കിയത്.

ആ പരമ്പരയിൽ 302 റൺസ് ആണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നത്. ശേഷം ആഭ്യന്തര ഏകദിന ടൂര്ണമെന്റായ വിജയ് ഹസാരെയിലും മിന്നും പ്രകടനം കാഴ്ച വെച്ചു.

Content highlights:Virat Kohli On Verge Of Shattering Sachin Tendulkar's World Record in nz series

To advertise here,contact us