അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ കരിയറിലെ ആദ്യ കാലത്ത് അനുഭവിച്ച വിവേചനങ്ങൾ തുറന്ന് പറഞ്ഞ് ഓസ്ട്രേലിയ താരം ഉസ്മാൻ ഖവാജ. പാകിസ്താനിൽ നിന്നുള്ള കുട്ടിയായതിനാൽ എനിക്ക് ഓസ്ട്രേലിയന് ക്രിക്കറ്റ് ടീമിൽ കളിക്കാൻ സാധിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യകാലത്ത് ഓസ്ട്രേലിയൻ ടീമിൽ വിവേചനങ്ങൾ നേരിട്ടിരുന്നു, എന്നാൽ പിന്നീട് എല്ലാം മാറി.
നിങ്ങൾ എന്നെ നോക്കൂ, നിങ്ങള്ക്കും അതു ചെയ്യാൻ സാധിക്കും', ഖവാജ പറഞ്ഞു. വൈകാരികമായിട്ടായിരുന്നു ഖവാജ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോടു സംസാരിച്ചത്. കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലെത്തിയ ഖവാജ, പാക്സിതാനിലെ ഇസ്ലാമബാദിലാണ് ജനിച്ചത്. ഓസ്ട്രേലിയയ്ക്കു വേണ്ടി കളിക്കുന്ന ആദ്യ പാക്കിസ്ഥാൻ വംശജനാണ് ഖവാജ.
ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയിലെ സിഡ്നിയിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് 39 കാരനായ ഖവാജ പറഞ്ഞു.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്റെ ഫസ്റ്റ് ക്ലാസ് കരിയർ ആരംഭിച്ച താരം തന്റെ അവസാന ടെസ്റ്റും അവിടെ തന്നെയാണ് കളിക്കുന്നത്. റിക്കി പോണ്ടിംഗിന് പരിക്കേറ്റപ്പോൾ 2011 ൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ ഉസ്മാൻ ഖവാജ 15 വർഷ കരിയറിലെ 88-ാം ടെസ്റ്റാണ് സിഡ്നിയിൽ കളിക്കാൻ പോകുന്നത്.
6000ലധികം റൺസാണ് താരം ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഇതിൽ 16 സെഞ്ച്വറികളും 28 അർധ സെഞ്ച്വറികളുമുണ്ട്. 40 ഏകദിനങ്ങളിൽ നിന്ന് 1500 ലധികം റൺസ് നേടിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന ആഷസ് ടെസ്റ്റിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഇന്നിങ്സുകളിലായി 153 റൺസാണ് നേടിയിട്ടുള്ളത്.
Content highlights: usman Khawaja retires: 'They told me I'd never play for Australia' — calls out