സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ കുഞ്ഞനിയൻ അന്തരിച്ചു; വേദനയിൽ ക്രിക്കറ്റ് ലോകം

സിംബാബ്‌വെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ ഇളയ സഹോദരൻ അന്തരിച്ചു

സിംബാബ്‌വെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ ഇളയ സഹോദരൻ അന്തരിച്ചു. ജനിതക രക്ത രോഗമായ ഹീമോഫീലിയ ബാധിച്ചാണ് 13-കാരനായ മുഹമ്മദ് മഹ്ദി അന്തരിച്ചത്.

ഹീമോഫീലിയ രോഗബാധിതനായിരുന്ന മഹ്ദിയെ അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. മരണത്തിൽ സിംബാബ്‌വേ ക്രിക്കറ്റ് ബോർഡ് അനുശോചനമറിയിച്ചു. ക്രിക്കറ്റ് ബോർഡിന്റെ പോസ്റ്റ് സിക്കന്ദർ റാസ പങ്കുവെച്ചിട്ടുമുണ്ട്.

നിലവിൽ ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് സിക്കന്ദർ റാസ. റാസയാണ് സിംബാബ്‌വേയുടെ ടി20 ടീമിനെ നയിക്കുന്നത്. ലോകക്രിക്കറ്റിലെ തന്നെ അറിയപ്പെടുന്ന ഓൾറൗണ്ടർമാരിൽ ഒരാളാണ് റാസ.

പാകിസ്താനിലാണ് റാസ ജനിക്കുന്നത്. താരത്തിന്റെ ഇളയ സഹോദരന്റെ വിയോഗത്തിൽ ക്രിക്കറ്റ് ലോകത്ത് നിന്നും ഒന്നടങ്കം അനുശോചന സന്ദേശങ്ങൾ എത്തുന്നുണ്ട്.

Content highlights: Sikandar Raza’s Younger Brother Muhammad Mahdi Passes Away

To advertise here,contact us