രക്ഷകനായി വീണ്ടും അപരാജിത്; സെഞ്ച്വറി; രാജസ്ഥാനെതിരെ കേരളത്തിന് പ്രതീക്ഷ

വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് വിജയപ്രതീക്ഷ.

വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. 344 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം 40 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 250 റൺസ് നേടിയിട്ടുണ്ട്.

116 പന്തിൽ നാല് സിക്‌സറും 12 ഫോറുകളും അടക്കം 126 റൺസ് നേടിയ ബാബ അപരാജിത് മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. 53 റൺസെടുത്ത കൃഷ്‌ണപ്രസാദും നിർണായക സംഭാവന നൽകി. വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ധീനും 28 റൺസ് വീതം നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാന് വേണ്ടി കരണ്‍ ലാംബ 131 പന്തില്‍ പുറത്താവാതെ 119 റണ്‍സ് നേടി. ദീപക് ഹൂഡ (83 പന്തില്‍ 86) മികച്ച പ്രകടനം പുറത്തെടുത്തു. ഏഴ് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമയാത്. ഷറഫുദ്ദീന്‍ കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള കേരളത്തിന് ഇന്നത്തെ മത്സരം നിർണായകമാണ്.

Content highlights:vijay hazare trophy ; baba aparajith century; kerala vs rajasthan

To advertise here,contact us