പേസ് ഇതിഹാസം ലസിത് മലിംഗയെ ബൗളിംഗ് പരിശീലകനാക്കി നിയമിച്ച് ശ്രീലങ്കന് ക്രിക്കറ്റ് ബോര്ഡ്. ഇതിഹാസ താരം ടീമിനൊപ്പം ചേർന്നു. 2026ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഹ്രസ്വകാലത്തേക്കാണ് നിയമനം.
2025 ഡിസംബര് 15 മുതല് 2026 ജനുവരി 25 വരെയുള്ള ചുരുങ്ങിയ കാലയളവിലേക്കാണ് നിയമനം. ശ്രീലങ്കയും ഇന്ത്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടി20 ലോകകപ്പില് സ്വന്തം മണ്ണില് മികച്ച പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ലങ്കന് ക്രിക്കറ്റ് ബോര്ഡിന്റെ നീക്കം.
അന്താരാഷ്ട്ര ക്രിക്കറ്റിലും ടി20 ഫ്രാഞ്ചൈസി ലീഗുകളിലും മികച്ച പ്രകടനങ്ങള് നടത്തിയിട്ടുള്ള മലിംഗയുടെ അനുഭവസമ്പത്ത് യുവപേസര്മാര്ക്ക് തുണയാകുമെന്നാണ് ശ്രീലങ്കന് ക്രിക്കറ്റ് ബോര്ഡ് കരുതുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്സിന്റെ ബൗളിംഗ് പരിശീലകനായി പ്രവര്ത്തിച്ചിട്ടുള്ള പരിചയവും താരത്തിനുണ്ട്.
Content Highlights: Lasith Malinga named Sri Lanka men's team's fast bowling consultant