ക്രിക്കറ്റിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായി തന്നെയാണ് 2025 കഴിഞ്ഞുപോകുന്നത്. പുരുഷ ടീമിനെ സംബന്ധിച്ചിടത്തോളം ഏകദിനത്തിൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടാനായപ്പോൾ ടി 20 ഫോർമാറ്റിൽ ഏഷ്യ കപ്പ് കിരീടം നേടാനായി.
ടെസ്റ്റ് ഫോർമാറ്റിലാണ് തിരിച്ചടി നേരിട്ടത്. ദക്ഷിണാഫ്രിക്കയോട് വൈറ്റ് വാഷ് നേരിട്ടതും ബോർഡർ ഗാവസ്കർ ട്രോഫി കൈവിട്ടതും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ ആറാമതെത്തിയതുമെല്ലാം തിരിച്ചടികളാണ്. വനിതകളുടെ കാര്യത്തിൽ ഏകദിന ഫോർമാറ്റിൽ ലോകകപ്പ് കിരീടം നേടാനായി.
2026 ൽ പുരുഷ ടീമിനെ സംബന്ധിക്കിടത്തോളം ഒട്ടേറെ ടൂര്ണമെന്റുകളും പര്യടനങ്ങളും നിറഞ്ഞ വർഷമാണ്.
ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന , ടി 20 പരമ്പര, തുടർന്ന് സ്വന്തം നാട്ടിൽ ടി20 ലോകകപ്പ്, ഒരു ഐപിഎൽ സീസൺ, ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ വിദേശ പര്യടനങ്ങൾ എന്നിവയാണ് പ്രധാനമായും ഉള്ളത്.
വിശദമായ ഷെഡ്യൂൾ നോക്കാം.
ജനുവരി 11 ഇന്ത്യ vs ന്യൂസിലൻഡ്, ഒന്നാം ഏകദിനം ബിസിഎ സ്റ്റേഡിയം, കൊട്ടമ്പി, വഡോദര
ജനുവരി 14 ഇന്ത്യ vs ന്യൂസിലൻഡ്, രണ്ടാം ഏകദിനം നിരഞ്ജൻ ഷാ സ്റ്റേഡിയം, ഖണ്ഡേരി, രാജ്കോട്ട്
ജനുവരി 18 ഇന്ത്യ vs ന്യൂസിലൻഡ്, മൂന്നാം ഏകദിനം ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം, ഇൻഡോർ
ജനുവരി 21 ഇന്ത്യ vs ന്യൂസിലൻഡ്, ഒന്നാം ടി20 വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, നാഗ്പൂർ
ജനുവരി 23 ഇന്ത്യ vs ന്യൂസിലൻഡ്, രണ്ടാം ടി20 ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയം, റായ്പൂർ
ജനുവരി 25 ഇന്ത്യ vs ന്യൂസിലൻഡ്, മൂന്നാം ടി20 ബർസപര ക്രിക്കറ്റ് സ്റ്റേഡിയം, ഗുവാഹത്തി
ജനുവരി 28 ഇന്ത്യ vs ന്യൂസിലൻഡ്, നാലാം ടി20 ACA-VDCA ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം
ജനുവരി 31 ഇന്ത്യ vs ന്യൂസിലൻഡ്, അഞ്ചാം ടി20 ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം, തിരുവനന്തപുരം
ടി 20 ലോകകപ്പ്
ഫെബ്രുവരി 7 ഇന്ത്യ vs യുഎസ്എ വാങ്കഡെ സ്റ്റേഡിയം, മുംബൈ
ഫെബ്രുവര 12 ഇന്ത്യ vs നമീബിയ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം, ഡൽഹി
ഫെബ്രുവരി 15 ഇന്ത്യ vs പാകിസ്ഥാൻ ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ
ഫെബ്രുവരി18 ഇന്ത്യ vs നെതർലാൻഡ്സ് നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്
ഫെബ്രുവരി 21 മാർച്ച് 1 സൂപ്പർ 8 മത്സരങ്ങൾ
മാർച്ച് 5 ടി20 ലോകകപ്പ് സെമിഫൈനൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം
മാർച്ച് 8 ടി20 ലോകകപ്പ് ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം
മാർച്ച് 26–മെയ് 31 ഐപിഎൽ 2026
ജൂൺ അഫ്ഗാനിസ്ഥാന്റെ ഇന്ത്യൻ പര്യടനം, 3 ഏകദിനങ്ങളും 1 ടെസ്റ്റും
ജൂലൈ 1 ഇംഗ്ലണ്ട് vs ഇന്ത്യ, ഒന്നാം ട്വന്റി20 റിവർസൈഡ് ഗ്രൗണ്ട്, ചെസ്റ്റർ-ലെ-സ്ട്രീറ്റ്
ജൂലൈ 4 ഇംഗ്ലണ്ട് vs ഇന്ത്യ, രണ്ടാം ട്വന്റി20 എമിറേറ്റ്സ് ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ
ജൂലൈ 7 ഇംഗ്ലണ്ട് vs ഇന്ത്യ, മൂന്നാം ടി20 ട്രെന്റ് ബ്രിഡ്ജ്, നോട്ടിംഗ്ഹാം
ജൂലൈ 9 ഇംഗ്ലണ്ട് vs ഇന്ത്യ, നാലാം ട്വന്റി20 കൗണ്ടി ഗ്രൗണ്ട്, ബ്രിസ്റ്റൽ
ജൂലൈ 11 ഇംഗ്ലണ്ട് vs ഇന്ത്യ, അഞ്ചാം ട്വന്റി20 ദി റോസ് ബൗൾ, സതാംപ്ടൺ
ജൂലൈ 14 ഇംഗ്ലണ്ട് vs ഇന്ത്യ, ഒന്നാം ഏകദിനം എഡ്ജ്ബാസ്റ്റൺ, ബർമിംഗ്ഹാം
ജൂലൈ 16 ഇംഗ്ലണ്ട് vs ഇന്ത്യ, രണ്ടാം ഏകദിനം സോഫിയ ഗാർഡൻസ്, കാർഡിഫ്
ജൂലൈ 19 ഇംഗ്ലണ്ട് vs ഇന്ത്യ, മൂന്നാം ഏകദിനം ലോർഡ്സ്, ലണ്ടൻ
ഓഗസ്റ്റ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം, 2 ടെസ്റ്റുകൾ.
സെപ്റ്റംബർ അഫ്ഗാനിസ്ഥാൻ vs ഇന്ത്യ 3 ടി20 മത്സരങ്ങൾ
സെപ്റ്റംബർ ഏഷ്യൻ ഗെയിംസ് ജപ്പാൻ
സെപ്റ്റംബർവെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനം, 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും
ഒക്ടോബർ–നവംബർ . ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം, 2 ടെസ്റ്റുകളും 3 ഏകദിനങ്ങളും
ഡിസംബർ ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം, 3 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളും
Content highlights:indian cricket team full shedule including t20 world cup, date and venue