BCCI യ്ക്ക് വലിയ സിഗ്നൽ!; വിജയ് ഹസാരെയിൽ നാല് മത്സരങ്ങളിൽ നിന്ന് മലയാളി താരത്തിന് മൂന്നാം സെഞ്ച്വറി

വിജയ് ഹസാരെ ട്രോഫിയിൽ മിന്നും ഫോം തുടർന്ന് കർണാടക താരം ദേവ്ദത്ത് പടിക്കൽ

വിജയ് ഹസാരെ ട്രോഫിയിൽ മിന്നും ഫോം തുടർന്ന് കർണാടക താരം ദേവ്ദത്ത് പടിക്കൽ. ഇന്ന് വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ സെഞ്ച്വറി നേടിയ താരം ഈ സീസണിലെ നാല് മത്സരങ്ങളിൽ നിന്നുള്ള മൂന്നാം സെഞ്ച്വറിയാണ് നേടിയത്.

പുതുച്ചേരിക്കെതിരെ 116 പന്തിൽ നിന്ന് 113 റൺസാണ് താരം നേടിയത്. പടിക്കലിന്റെ സെഞ്ച്വറി മികവിൽ പുതുച്ചേരിക്കെതിരെ കർണാടക 67 റൺസിന്റെ തകർപ്പൻ ജയം നേടി. ജാർഖണ്ഡിനെതിരെ 147 റൺസും കേരളത്തിനെതിരെ 124 റൺസും നേടിയിരുന്നു. ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ നിന്ന് ഇതിനകം ഇടംകൈയ്യൻ ഇതിനകം 405 റൺസ് നേടിയിട്ടുണ്ട്.

മികച്ച ഫോമോടെ ദേശീയ ടീമിലേക്ക് അവകാശ വാദം ഉന്നയിക്കാനും താരത്തിനായി. ടെസ്റ്റിലും ടി 20 യിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. എന്നാലും ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ താരത്തെയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Content highlights:Devdutt Padikkal 3rd hundred in four matches in vijay hazare trophy

To advertise here,contact us