ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് സൂര്യകുമാർ യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് നടി ഖുഷി മുഖര്ജി. ഒരുപാട് ഇന്ത്യന് ക്രിക്കറ്റ് താരങ്ങൾ തനിക്ക് പിറകെയുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരുപാടു തവണ മെസേജുകൾ അയച്ചിട്ടുണ്ടെന്ന് ബോളിവുഡ് നടി തുറന്നുപറഞ്ഞു.
ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് സൂര്യകുമാർ യാദവുമായുള്ള ബന്ധത്തെക്കുറിച്ച് ഖുഷി പ്രതികരിച്ചത്. ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകവേയായിരുന്നു പ്രതികരണം. സൂര്യകുമാർ യാദവ് ഒരു സമയത്ത് തനിക്ക് നിരന്തരം മെസ്സേജുകൾ അയച്ചിരുന്നുവെന്നും എന്നാൽ തനിക്ക് അത്തരം ബന്ധങ്ങളോട് താൽപര്യമില്ലെന്നുമാണ് താരം അവകാശപ്പെട്ടത്. ഇപ്പോൾ സൂര്യകുമാറുമായി സംസാരിക്കാറില്ലെന്നും ഖുഷി വ്യക്തമാക്കി.
‘എനിക്ക് ഒരു ക്രിക്കറ്റ് താരവുമായും ഡേറ്റ് ചെയ്യാൻ ആഗ്രഹമില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങള് എന്റെ പിന്നാലെയുണ്ട്. സൂര്യകുമാർ യാദവ് ഒരുപാടു മെസേജുകൾ അയക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ മിണ്ടാറില്ല. എനിക്കും ആ ബന്ധം തുടരാൻ താൽപര്യമില്ല’, ഖുഷി വ്യക്തമാക്കി.
मॉडल खुशी मुखर्जी ने भारतीय टी-20 टीम के कप्तान सूर्यकुमार यादव पर कहा "कई क्रिकेटर्स मेरे पीछे पड़े थे, सूर्यकुमार यादव मुझे काफी मैसेज किया करते थे लेकिन अभी हमारी ज्यादा बात नहीं होती"#khushimukherjee #ViralVideos #SuryakumarYadav pic.twitter.com/qybMEGiq8W
താൻ ഒരാളുമായും തന്റെ പേര് ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അത്തരം ബന്ധങ്ങളോട് തനിക്ക് താല്പര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇത് എപ്പോൾ നടന്ന സംഭവം ആണെന്ന് ഒന്നും താരം ഇതിൽ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഖുഷിയുടെ വെളിപ്പെടുത്തലുകളോട് സൂര്യകുമാർ യാദവ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തമിഴ് ചിത്രമായ ‘അഞ്ചൽ തുറൈ’ (2013) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ഖുഷി. പിന്നീട് തെലുങ്ക്, ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ ബോൾഡ് ആയ ഫാഷൻ സ്റ്റൈലിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും താരം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
Content Highlights: "Suryakumar Yadav Used To Message Me A Lot", Bollywood Actress Khushi Mukherjee Sparks Buzz With Massive Claim