ഇതെന്ത് ആക്ഷനാണപ്പാ!; ബോളറുടെ വരവ് കണ്ട് കൺഫ്യൂഷനടിച്ച് ഔട്ടായിപ്പോയി ബാറ്റർ; VIDEO

മുരളീധരൻ, ഷെയ്ൻ വോൺ, അനിൽ കുംബ്ലെ, ഹർഭജൻ സിംഗ് തുടങ്ങി ഇതിഹാസ സ്പിന്നർമാരുടെ ആക്ഷനുകളുടെ സമന്വയം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നുവരുമുണ്ട്.

ലോക ക്രിക്കറ്റിൽ ബൗളിങ് ആക്ഷന്റെ പേരിൽ ശ്രദ്ധേയരായ നിരവധി താരങ്ങളുണ്ട്. ഇപ്പോഴിതാ ഇതുവരെ ആരും ലോക ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്തൊരു ബൗളിങ് ആക്ഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു സ്പിന്നറുടെ ആക്ഷനാണ് ആരാധകരെ ഞെട്ടിച്ചത്.

ഒരു ‍ഡാൻസറെ പോലെ ആക്ഷൻ കാണിച്ച് ബൗളിങിനെത്തുന്ന താരം ബാറ്ററെ അടിമുടി ആശയക്കുഴപ്പത്തിലാക്കിയാണ് പന്തെറിയുന്നത്. ഇടം കൈയൻ സ്പിന്നറെ പോലെ റൺ അപ്പ് ചെയ്തു വന്നു ആക്ഷനു തൊട്ടുമുൻപ് പന്ത് വലതു കൈയിലേക്ക് മാറ്റിയാണ് ബൗളർ പന്ത് തൊടുത്തത്. ഇതോടെ ആശയക്കുഴപ്പത്തിലായ ബാറ്റർ ക്രീസിൽ നിന്നു ഇറങ്ങി ഷോട്ട് അടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് താരം ഔട്ടായി.

ക്വാലാലംപൂരിൽ നടന്ന മലേഷ്യ ടൂർ 2025 ടൂർണമെന്റിൽ നിന്നാണ് ഈ ദൃശ്യങ്ങൾ എന്നാണ് വിവരം. നൽവ വാരിയേഴ്സിന്റെ സുപൻദീപ് സിംഗ് ആണ് പന്തെറിയുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഈ വീഡിയോയ്‌ക്കൊപ്പമാണ്. മുരളീധരൻ, ഷെയ്ൻ വോൺ, അനിൽ കുംബ്ലെ, ഹർഭജൻ സിംഗ് തുടങ്ങി ഇതിഹാസ സ്പിന്നർമാരുടെ ആക്ഷനുകളുടെ സമന്വയം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നുവരുമുണ്ട്.

Content Highlights: word best bowling action ever; viral cricket video

To advertise here,contact us