'ദൈവം എനിക്ക് ഒരാഗ്രഹം സാധിചിപ്പിച്ചു തരാമെന്ന് പറഞ്ഞാൽ'; കോഹ്‌ലിയുടെ ടെസ്റ്റ് റിട്ടേണിൽ മുൻ ഇന്ത്യൻ താരം

'1.5 ബില്യൺ വരുന്ന ഒരു രാജ്യത്തിന് ഇതിലും സന്തോഷവും ആനന്ദവും മറ്റൊന്നിനും ലഭിക്കില്ല. '

വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് പുതിയ ചർച്ചയ്ക്ക് തുടക്കമിട്ട് മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിംഗ് സിദ്ധു. ദൈവം എനിക്ക് ഒരു ആഗ്രഹം സാധിപ്പിച്ചു തരാമെന്ന് പറഞ്ഞാൽ കോഹ്‌ലിയെ ടെസ്റ്റിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഞാൻ പറയുമായിരുന്നുവെന്ന് സിദ്ധു പറഞ്ഞു.

1.5 ബില്യൺ ജനങ്ങൾ വരുന്ന ഒരു രാജ്യത്തിന് ഇതിലും സന്തോഷവും ആനന്ദവും മറ്റൊന്നിനും ലഭിക്കില്ല. അദ്ദേഹത്തിന്റെ ഫിറ്റ്നസ് ഒരു ഇരുപത് വയസ്സുകാരന്റെതാണ്, സമീപകാലത്തെ ഫോം അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷമാദ്യം സമാപിച്ച ഓസീസിനെതിരെയുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിക്ക് പിന്നാലെയാണ് കോഹ്‌ലി ടെസ്റ്റിൽ നിന്നും വിരമിച്ചത്. ടി 20 ലോകകപ്പ് നേടിയതിന് പിന്നാലെ ടി 20 ഫോർമാറ്റിൽ നിന്നും വിരമിച്ച താരം ഏകദിന ഫോർമാറ്റിൽ മാത്രമാണ് തുടരുന്നത്.

കഴിഞ്ഞ ഏകദിന പരമ്പരയിലും ആഭ്യന്തര ക്രിക്കറ്റിലെ ഏകദിന ടൂർണമെന്റിലും മിന്നും പ്രകടനമാണ് വിരാട് നടത്തിയത്.

123 ടെസ്റ്റുകളിൽ നിന്ന് 46.85 ശരാശരിയിൽ 9,230 റൺസ് നേടി. 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. താരത്തിനൊപ്പം മറ്റൊരു സീനിയർ താരമായ രോഹിത് ശർമയും ടെസ്റ്റിൽ നിന്നും വിരമിച്ചിരുന്നു.

Content Highlights: Navjot Singh Sidhu Makes Emotional Wish On Virat Kohli’s Test comeback

To advertise here,contact us