അണ്ടർ 19 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് പുതിയൊരു ദൗത്യം കൂടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വൈഭവാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ലോകകപ്പിന് മുൻപുള്ള മൂന്ന് മത്സര പരമ്പരയിൽ വൈഭവ് ഇന്ത്യൻ ക്യാപ്റ്റനായെത്തുന്നത്.
2026ലെ ഐസിസി അണ്ടർ-19 ലോകകപ്പിനുള്ള ടീമിനൊപ്പം തന്നെയാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുമുള്ള ടീമിനെ ബിസിസിഐ ജൂനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ലോകകപ്പിന് മുന്നോടിയായി ജനുവരി 3 മുതൽ ദക്ഷിണാഫ്രിക്കയിലെ ബെനോനിയിൽ വെച്ച് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ കളിക്കും. ഇതിന് ശേഷമാണ് ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ സിംബാബ്വെയിലും നമീബിയയിലുമായി നടക്കുന്ന ലോകകപ്പിൽ ടീം പങ്കെടുക്കുക.
🚨 BREAKING 🚨- 14-year-old Vaibhav Suryavanshi named captain for India’s U19 ODI series vs South Africa! 🏏🔥Ayush Mhatre is sidelined with injury, giving the young star a big leadership moment, while Mhatre remains World Cup captain.#u19WC #VaibhavSuryavanshi #Cricket pic.twitter.com/1DBpysAwxq
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ വൈഭവ് സൂര്യവംശിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തപ്പോൾ ആരോൺ ജോർജിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. കൈത്തണ്ടയിലെ പരിക്ക് കാരണം സ്ഥിരം ക്യാപ്റ്റൻ ആയുഷ് മാത്രെ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ 14 കാരനായ സൂര്യവംശിക്കാണ് ക്യാപ്റ്റന്റെ ചുമതല. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ വിഹാൻ മൽഹോത്രയും പരിക്കിനെത്തുടർന്ന് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ നിന്ന് പുറത്താണ്. ലോകകപ്പിൽ ഇരുതാരങ്ങളും ടീമിലേക്ക് തിരിച്ചെത്തും.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: വൈഭവ് സൂര്യവംശി (ക്യാപ്റ്റൻ), ആരോൺ ജോർജ് (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ എസ് അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഖിലൻ എ. പട്ടേൽ, മുഹമ്മദ് എനാൻ, ഹെനിൽ പട്ടേൽ, ഡി രാഹുൽ കുമാർ, ദീപേഷ്, യുധ്ഷാൻ കുമാർ, യുധ്ഷാൻ.
Content Highlights: Vaibhav Suryavanshi named India’s new Under-19 captain for South Africa tour