ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ മാറ്റുന്നതായി റിപ്പോർട്ട്. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മോശം പ്രകടനങ്ങൾ പരിഗണിച്ചാണ് ഗംഭീറിനെ മാറ്റാൻ ബിസിസിഐ ആലോചിക്കുന്നതെന്നാണ് സൂചനകൾ. ഗംഭീറിന് പകരം ഇന്ത്യയുടെ മുൻ താരമായ വിവിഎസ് ലക്ഷ്മണെ ടെസ്റ്റ് ടീം പരിശീലകനായി ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സമീപകാലത്ത് ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഗംഭീർ മുഖ്യപരിശീലകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സേന രാജ്യങ്ങൾക്കെതിരെ ടെസ്റ്റിൽ 10 മത്സരങ്ങളാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി പരാജയപ്പെട്ടും സ്വന്തം നാട്ടിൽ ന്യൂസിലാൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ ടെസ്റ്റ് പരമ്പരകൾ അടിയറവച്ചതും ഗംഭീറിൻ്റെ സ്ഥാനം സംശയത്തിലാക്കിയിരുന്നു.
Gautam Gambhir's record as India's white ball coach has been pretty impressive with an ICC and ACC trophy in each of the two formats, but with 10 Test defeats against SENA countries, the same cannot be said when it comes to Test cricket.It is understood that right after India's… pic.twitter.com/yBUeszHlD1
ഇതിനിടെ തന്നെ ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലകനാവാൻ ലക്ഷ്മണോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസ് മുഖ്യ പരിശീലകസ്ഥാനം മതിയെന്നായിരുന്നു താരത്തിൻ്റെ നിലപാട്. ഈ നിലപാടിൽ ലക്ഷ്മൺ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
2027 ഏകദിന ലോകകപ്പ് വരെയാണ് ഗൗതം ഗംഭീറിൻ്റെ പരിശീലന കരാർ കാലാവധി. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇനി ഒൻപത് ടെസ്റ്റുകളാണ് അവശേഷിക്കുന്നത്. ഇതിനുമുൻപ് തന്നെ ടെസ്റ്റ് ടീമിന്റെ പരിശീലക സംഘത്തിൽ ബിസിസിഐ അഴിച്ചുപണി നടത്തുമോയെന്ന് കണ്ടറിയണം.
Content Highlights: Gautam Gambhir’s Test stint in doubt, BCCI approaches VVS Laxman says Report