കോഹ്‌ലി കളിയിലെ താരം; പന്തും തിളങ്ങി; വിജയ് ഹസാരെയിൽ ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി

വിജയ് ഹസാരെ ട്രോഫിയില്‍ ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് ഏഴ് റൺസ് ജയം

വിജയ് ഹസാരെ ട്രോഫിയില്‍ ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് ഏഴ് റൺസ് ജയം. ഡൽഹി ഉയർത്തിയ 255 റൺസെന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 47.4 ഓവറില്‍ 247ന് ഓൾ ഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിയ്ക്ക് വേണ്ടി വിരാട് കോഹ്‌ലി, റിഷഭ് പന്ത് എന്നിവരാണ് തിളങ്ങിയത്. കോഹ്‌ലി 61 പന്തില്‍ 77 റൺസും പന്ത് 79 പന്തില്‍ 70 റൺസും വേണ്ടി. കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്ക് വേണ്ടി സെഞ്ച്വറി നേടിയ കോഹ്‌ലിയുടെ തുടർച്ചയായ ആറ് മത്സരങ്ങളിലെ 50 + സ്കോറാണിത്. താരം തന്നെയായിരുന്നു കളിയിലെ താരം.

മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് വേണ്ടി ആര്യ ദേശായി 57 റൺസും സൗരവ് ചൗഹാൻ 49 റൺസും നേടി. മൂന്ന് വിക്കറ്റ് നേടിയ പ്രിന്‍സ് യാദവ്, രരണ്ട് പേരെ വീതം പുറത്താക്കിയ അര്‍പിത് റാണ, ഇശാന്ത് ശര്‍മ എന്നിവരാണ് മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കിയത്. തുടർച്ചയായ രണ്ടാം ജയത്തോടെ ഡൽഹി ഗ്രൂപ്പിൽ മുന്നിലെത്തി.

Content Highlights:‌ virat kohli and rishab pant shines; delhi beat gujarat in vijay hazzare trophy

To advertise here,contact us