കാര്യവട്ടത്ത് ഇന്ത്യയ്ക്ക് ടോസ്; മൂന്നാം ടി20 യിൽ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സ്‌നേഹ് റാണ, അരുന്ധതി റെഡ്ഡി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ദീപ്തി ശര്‍മ, രേണുക സിംഗ് എന്നിവരാണ് പകരക്കാര്‍.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഇനിയുള്ള മത്സരങ്ങളെല്ലാം തിരുവന്തപുരത്തെ കാര്യവട്ടത്താണ് നടക്കുന്നത്.

ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗദ്, രേണുക സിംഗ് താക്കൂര്‍, ശ്രീ ചരണി.

ശ്രീലങ്ക: ചമാരി അത്തപ്പത്തു (ക്യാപ്റ്റന്‍), ഹസിനി പെരേര, ഹര്‍ഷിത സമരവിക്രമ, നിമിഷ മധുഷാനി, കവിഷ ദില്‍ഹാരി, നീലക്ഷിക സില്‍വ, ഇമേഷ ദുലാനി, കൗശാനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), മല്‍ഷ ഷെഹാനി, ഇനോക രണവീര, മല്‍കി മദാര.

Content Highlights:‌ 

To advertise here,contact us