ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചതിന് പിന്നാലെ റിങ്കു സിങിന്റ തകർപ്പൻ സെഞ്ച്വറി. റിങ്കുവിന്റെ സെഞ്ച്വറി കരുത്തില് വിജയ് ഹസാരെ ട്രോഫിയില് ഛണ്ഡിഗഡിനെതിരെ ഉത്തര്പ്രശ് 227 റണ്സിന്റെ കൂറ്റന് ജയം നേടി.
രാജ്കോട്ടില് നടന്ന മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഉത്തര് പ്രദേശ് നാല് വിക്കറ്റ് നഷ്ടത്തില് 367 റണ്സാണ് നേടിയത്.
60 പന്തിൽ 106 റൺസ് നേടിയ റിങ്കുവിന്റെയും 118 പന്തില് 134 റൺസ് നേടിയ ആര്യന് ജുയാലിന്റെയും മികവിലാണ് യുപി കൂറ്റൻ സ്കോർ കണ്ടെത്തിയത്.
മറുപടി ബാറ്റിംഗില് ഛണ്ഡിഗഡ് 29.3 ഓവറില് 140ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ സീഷന് അന്സാരിയാണ് ഛണ്ഡിഗഡിനെ തകര്ത്തത്.
Content Highlights :Rinku Singh century for Uttar Pradesh vs Chandigarh in Vijay Hazare Trophy