ഇന്ത്യക്കെതിരായ മൂന്നാം വനിതാ ടി20യില് ശ്രീലങ്കയ്ക്ക് കുറഞ്ഞ ടോട്ടൽ. തിരുവനന്തപുരം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസാണ് നേടിയത്.
നാല് വിക്കറ്റ് നേടിയ രേണുക സിങ്ങും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമയുമാണ് ശ്രീലങ്കയെ തകർത്തത്. ശ്രീലങ്കയ്ക്ക് വേണ്ടി ഇമേഷ ദുലാനി 27 റൺസും ഹസിനി പെരേര 25 റൺസും കവിഷ ദില്ഹാരി 20 റൺസും നേടി.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സ്നേഹ് റാണ, അരുന്ധതി റെഡ്ഡി എന്നിവര്ക്ക് വിശ്രമം നല്കി. ദീപ്തി ശര്മ, രേണുക സിംഗ് എന്നിവരാണ് പകരക്കാര്.അഞ്ച് മത്സരങ്ങളുടെ പരമ്പരയില് ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല് പരമ്പര സ്വന്തമാക്കാം.
ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വര്മ, ജമീമ റോഡ്രിഗസ്, ഹര്മന്പ്രീത് കൗര് (ക്യാപ്റ്റന്), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്), ദീപ്തി ശര്മ, അമന്ജോത് കൗര്, വൈഷ്ണവി ശര്മ, ക്രാന്തി ഗൗദ്, രേണുക സിംഗ് താക്കൂര്, ശ്രീ ചരണി.
ശ്രീലങ്ക: ചമാരി അത്തപ്പത്തു (ക്യാപ്റ്റന്), ഹസിനി പെരേര, ഹര്ഷിത സമരവിക്രമ, നിമിഷ മധുഷാനി, കവിഷ ദില്ഹാരി, നീലക്ഷിക സില്വ, ഇമേഷ ദുലാനി, കൗശാനി നുത്യംഗന (വിക്കറ്റ് കീപ്പര്), മല്ഷ ഷെഹാനി, ഇനോക രണവീര, മല്കി മദാര.
Content Highlights: renuka and deepti shines; india vs sri lanka 3rd t20