കാര്യവട്ടത്ത് ചരിത്രമെഴുതി ദീപ്തി; വനിതാ ടി20 ചരിത്രത്തിലെ ടോപ് വിക്കറ്റ് ടേക്കർ

ഇന്ത്യക്കെതിരായ മൂന്നാം വനിതാ ടി20യില്‍ ശ്രീലങ്ക കുറഞ്ഞ ടോട്ടലാണ് നേടിയത്.

വനിതാ ടി 20 ചരിത്രത്തിൽ റെക്കോർഡുമായി ഇന്ത്യയുടെ ഓൾ റൗണ്ടർ ദീപ്തി ശർമ. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി 20 യിൽ മൂന്ന് വിക്കറ്റ് നേടിയ താരം ടി 20 യിൽ 151 വിക്കറ്റുകൾ പൂർത്തിയാക്കി. ഓസീസ് പേസർ മേഗൻ ഷട്ടിനൊപ്പം ഈ ലിസ്റ്റിൽ ഒന്നാമാതാവാനും ഇന്ത്യൻ താരത്തിനായി.

നിലവിൽ ഐ സി സി യുടെ ടി 20 ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതുള്ള ദീപ്തി 130 മത്സരങ്ങളിൽ നിന്നാണ് ഇത്രയും വിക്കറ്റുകൾ നേടിയത്. 123 മത്സരങ്ങളിൽ നിന്നായിരുന്നു ഓസീസ് പേസർ 151 വിക്കറ്റുകൾ നേടിയിരുന്നത്. പരമ്പരയിൽ രണ്ട് മത്സരങ്ങൾ ബാക്കിയുണ്ടെന്നിരിക്കെ ദീപ്തി ഉടൻ തന്നെ ഈ റെക്കോർഡ് മറികടക്കും.

ഇന്ത്യക്കെതിരായ മൂന്നാം വനിതാ ടി20യില്‍ ശ്രീലങ്ക കുറഞ്ഞ ടോട്ടലാണ് നേടിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസാണ് നേടിയത്.

നാല് വിക്കറ്റ് നേടിയ രേണുക സിങ്ങും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമയുമാണ് ശ്രീലങ്കയെ തകർത്തത്. ശ്രീലങ്കയ്ക്ക് വേണ്ടി ഇമേഷ ദുലാനി 27 റൺസും ഹസിനി പെരേര 25 റൺസും കവിഷ ദില്‍ഹാരി 20 റൺസും നേടി.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സ്‌നേഹ് റാണ, അരുന്ധതി റെഡ്ഡി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ദീപ്തി ശര്‍മ, രേണുക സിംഗ് എന്നിവരാണ് പകരക്കാര്‍.അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

Content Highlights:‌]

To advertise here,contact us