വിജയ് ഹസാരെ ട്രോഫിയില് കേരളത്തിനെതിരെ കര്ണാടകക്ക് എട്ട് വിക്കറ്റ് വിജയം. കേരളം ഉയര്ത്തിയ 285 റണ്സ് വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കർണാടക മറികടന്നു.
മലയാളി താരങ്ങളായ കരുണ് നായർ , ദേവ്ദത്ത് പടിക്കൽ എന്നിവരുടെ കരുത്താണ് കർണാടകയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. കരുൺ പുറത്താകാതെ 130 റൺസും ദേവ്ദത്ത് പടിക്കൽ 124 റൺസും വേണ്ടി. കരുണിനൊപ്പം സ്മരണ് രവിചന്ദ്രനും (25) പുറത്താകാതെ നിന്നു.
നേരത്തെ ബാബ അപരാജിത് (71), മുഹമ്മദ് അസ്ഹറുദ്ദീൻ (84*) എന്നിവർ നേടിയ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് കേരളം പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. മത്സരത്തിൽ ടോസ് നേടിയ കർണാടക കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കേരളം 384 റൺസ് നേടിയത്.
Content Highlights: