വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിലും വെടിക്കെട്ട് സെഞ്ച്വറി നേടിയ പതിനാലുകാരന് വൈഭവ് സൂര്യവന്ഷിയെ അഭിനന്ദിച്ച് കോണ്ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്.
പതിനാലാം വയസില് ഇതിന് മുമ്പ് ഇത്തരമൊരു അസാധാരണ പ്രതിഭയായിരുന്നത് സച്ചിന് ടെന്ഡുല്ക്കര് എന്നാണ്. അദ്ദേഹം പിന്നീട് എന്തായെന്ന് നമുക്കെല്ലാവര്ക്കും അറിയാം. അങ്ങനെയൊരു പ്രതിഭയാണ് വൈഭവും, ഇനിയും എന്തിനാണ് പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റിനിർത്തുന്നതെന്ന് തരൂർ ചോദിച്ചു.
ഇന്നലെ വിജയ് ഹസാരെ ട്രോഫിയില് അരുണാചല്പ്രേദേശിനെതിരെ വൈഭവ് 35 പന്തില് സെഞ്ചുറി നേടിയിരുന്നു. പിന്നാലെ 54 പന്തില് 150 റണ്സ് തികച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 150 റണ്സെന്ന ലോക റെക്കോര്ഡും സ്വന്തമാക്കി. ഡബിള് സെഞ്ചുറിക്ക് അരികെ 84 പന്തില് 190 റണ്സെടുത്താണ് വൈഭവ് പുറത്തായത്.
രാജ്യാന്തര ക്രിക്കറ്റില് കളിക്കണമെങ്കില് കുറഞ്ഞത് പതിനഞ്ച് വയസെങ്കിലും പ്രായമാകണമെന്നൈാണ് ഐസിസി നിബന്ധന. 2020ലാണ് ഐസിസി ഈ നിബന്ധന ഏര്പ്പെടുത്തിയത്. 2026 മാര്ച്ച് 26നാണ് വൈഭവിന് പതിനഞ്ച് വയസ് തികയുന്നത്. അതിന് ശേഷം വൈഭവ് ദേശീയ ടീമിലെത്തുമെന്നാണ് റിപ്പോർട്ട്.
Content Highlights:Shashi Tharoor on Vaibhav Suryavanshi's Omission From Team India