ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആർ സി ബി താരം യാഷ് ദയാലിന് മുൻകൂര്‍ ജാമ്യമില്ല.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആർ സി ബി താരം യാഷ് ദയാലിന് മുൻകൂര്‍ ജാമ്യമില്ല. ദയാലിന്റെ ജാമ്യാപേക്ഷ ജയ്പൂർ മെട്രോപോളിറ്റൻ പോക്സോ കോടതിയാണു തള്ളിയത്. അന്വേഷണത്തിൽനിന്ന് യാഷ് ദയാൽ സംഭവത്തിൽ ഉൾപ്പെട്ടതായി വ്യക്തമായതുകൊണ്ടാണ് നടപടിയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിൽവച്ചു മാത്രമാണു പെൺകുട്ടിയെ കണ്ടതെന്നും സ്വകാര്യമായ കൂടിക്കാഴ്ചകൾ ഇല്ലായിരുന്നുവെന്നുമാണ് ദയാൽ കോടതിയിൽ വാദിച്ചത്. പ്രായപൂർത്തിയായതായി നടിച്ചാണ് പെൺകുട്ടി തന്നെ സമീപിച്ചതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പണം തട്ടിയെടുത്തതായും ദയാൽ വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല.

പെൺകുട്ടിയുടെ പരാതിയിൽ ജയ്പൂരിലെ സങ്കനേർ സദർ പൊലീസാണ് യാഷ് ദയാലിനെതിരെ കേസെടുത്തത്. ക്രിക്കറ്റ് കരിയറിൽ ഉയരങ്ങളിലെത്താൻ സഹായിക്കാമെന്ന് പറാഞ്ഞ ജയ്പുരിലെയും കാൻപുരിലെയും ഹോട്ടലുകളിലെത്തിച്ച് രണ്ടര വർഷത്തോളം യാഷ് ദയാൽ പീഡിപ്പിച്ചെന്നാണു പെൺകുട്ടിയുടെ പരാതി. ദയാലുമായുള്ള ചാറ്റുകളും വിഡിയോകളും ഹോട്ടലിൽ താമസിച്ചതിന്റെ രേഖകളും സഹിതമാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്.

Content Highlights:‌rcb pacer Yash Dayal's bail plea rejected by Jaipur POCSO court

To advertise here,contact us