സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി വിരാട് കോഹ്ലി.
ആന്ധ്രാപ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയാണ് ഈ നാഴികക്കല്ല് പിറന്നത്.
ഏകദേശം 15 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ആഭ്യന്തര ഏകദിന മത്സരത്തിലേക്ക് കോഹ്ലി തിരിച്ചെത്തിയ ദിവസം കൂടിയായിരുന്നു അത്.
343-ാം ലിസ്റ്റ് എ മത്സരത്തിൽ 16,000 റൺസ് തികച്ച കോഹ്ലി, ഫോർമാറ്റിലെ ഏറ്റവും സ്ഥിരതയുള്ള താരമെന്ന ഉറപ്പിച്ചു. 57 സെഞ്ച്വറികളും 84 അർദ്ധ സെഞ്ച്വറികളുമുള്ള അദ്ദേഹത്തിന്റെ ശരാശരി ഇപ്പോൾ 57 ലും കൂടുതലാണ്.
ലിസ്റ്റ് എയിൽ ഏറ്റവും വേഗത്തിൽ 16,000 റൺസ് തികയ്ക്കുന്ന താരമായും കോഹ്ലി മാറി. 330-ാം ഇന്നിംഗ്സിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. സച്ചിനേക്കാൾ 61 ഇന്നിങ്സുകളുടെ കുറവ്.
ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില് ഡല്ഹിക്ക് വേണ്ടി കളത്തിലിറങ്ങിയ കോഹ്ലി 101 പന്തിൽ 131 റൺസാണ് നേടിയത്. മൂന്ന് ഫോറുകളും 14 ഫോറുകളും അടക്കമായിരുന്നു ഇന്നിങ്സ്. താരത്തിന്റെ മികവിൽ ഡൽഹി നാല് വിക്കറ്റ് ജയം നേടി.
Content Highlights: virat kohli completed list a 16000 runs , vijay hazzare trophy