സെഞ്ച്വറിക്കാർകിടയിൽ ഇരട്ട സെഞ്ച്വറി; വിജയ് ഹസാരെയിൽ ചരിത്രം കുറിച്ച് സ്വസ്തിക് സമൽ

വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടി ചരിത്രം കുറിച്ച് സ്വസ്തിക് സമൽ.

വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടി ചരിത്രം കുറിച്ച് സ്വസ്തിക് സമൽ. സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ ഒഡീഷയ്ക്കായി 169 പന്തിൽ നിന്ന് 212 റൺസാണ് സ്വസ്തിക് നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഒഡീഷ ബാറ്റ്‌സ്മാനായി സമൽ മാറി.

സമലിന്റെ ബാറ്റിങ്ങ് മികവിൽ സൗരാഷ്ട്രയ്‌ക്കെതിരെ ഒഡീഷ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് നേടി. എന്നാൽ സൗരാഷ്ട്ര അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൗരാഷ്ട്രയ്ക്കായി സമ്മർ ഗജ്ജാർ സെഞ്ച്വറി നേടി.

സമലിന്റെ ഇന്നിംഗ്സിൽ 21 ബൗണ്ടറികളും എട്ട് സിക്സറുകളും ഉണ്ടായിരുന്നു. ലിസ്റ്റ് എയിൽ ഇരട്ട സെഞ്ച്വറി നേടുന്ന പതിനാലാമത്തെ ഇന്ത്യൻ കളിക്കാരനായും അദ്ദേഹം മാറി.

Content Highlights:‌ vijay Hazare Trophy: Odisha's Swastik Samal scripts history with double century

To advertise here,contact us