കോഹ്‌ലിയും രോഹിത്തും കളിക്കളത്തില്‍; വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ ഇന്നുമുതല്‍

വിരാട് കോഹ്‌ലി ഡൽഹിക്ക് വേണ്ടിയും രോഹിത് മുംബൈയ്ക്ക് വേണ്ടിയുമാണ് കളിക്കാനിറങ്ങുക

വിജയ് ഹസാരെ ട്രോഫി ഏകദിന മത്സരങ്ങൾ ഇന്നുമുതൽ. ഇന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇന്ന് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ മത്സരങ്ങൾക്കുണ്ട്. വിരാട് കോഹ്‌ലി ഡൽഹിക്ക് വേണ്ടിയും രോഹിത് മുംബൈയ്ക്ക് വേണ്ടിയുമാണ് കളിക്കാനിറങ്ങുക. രാവിലെ ഒൻപത് മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുക. ഡല്‍ഹിയെ ആന്ധ്രയും മുംബൈ സിക്കിമിനെയുമാണ് നേരിടുക.

ടി20യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരങ്ങൾക്ക് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ഒരുങ്ങാൻ ഈ ടൂർണമെന്റിൽ സാധിക്കും. ദേശീയ താരങ്ങളെ അവരുടെ ഒഴിവു സമയങ്ങളിൽ ആഭ്യന്തര ടൂർണമെന്റുകൾ കളിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ബിസിസിഐ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ തീരുമാനം.

ഡ​​ല്‍​ഹി​​ക്ക് 15 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് കോ​​ഹ്‌​ലി ​വി​​ജ​​യ് ഹ​​സാ​​രെ ക​​ളി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​ത്. മും​​ബൈയ്​​ക്ക് വേണ്ടി ഏ​​ഴ് വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം രോ​​ഹി​​ത്തും ഇ​​റ​​ങ്ങും. മു​​ഴു​​വ​​ന്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ലും സൂ​​പ്പ​​ര്‍ താ​​ര​​ങ്ങ​​ള്‍ ക​​ളി​​ക്കി​​ല്ലെ​​ങ്കി​​ലും താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ്. കോ​​ഹ്‌​ലി ​മൂ​​ന്നും രോ​​ഹി​​ത് ര​​ണ്ടും മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ക​​ളി​​ക്കു​​മെ​​ന്നാ​​ണ് നി​​ല​​വി​​ലു​​ള്ള സ്ഥിരീ​​ക​​ര​​ണം.

Content Highlights: Vijay Hazare Trophy: All eyes on Virat Kohli, Rohit Sharma on return to domestic cricket

To advertise here,contact us