ഒറ്റ റൺ അകലെ ചരിത്രനേട്ടം! ആഭ്യന്തര ക്രിക്കറ്റിൽ അപൂർ‌വ നാഴികക്കല്ല് പിന്നിടാൻ കോഹ്‌ലി

വിജയ് ഹസാരെ ട്രോഫിയില്‍ ഡൽഹിക്ക് വേണ്ടി കളിക്കുന്ന വിരാട് ആന്ധ്രയെയാണ് നേരിടുക

ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി വീണ്ടും വിജയ് ഹസാരെ ട്രോഫി കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. ടി20യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരത്തിന് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ഒരുങ്ങാൻ ഈ ടൂർണമെന്റിൽ സാധിക്കും. ഡൽഹിക്ക് വേണ്ടി കളിക്കുന്ന വിരാട് ആന്ധ്രയെയാണ് നേരിടുക.

മത്സരത്തിൽ അപൂർവ നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കാൻ ഒരു റൺ മാത്രം അകലെയാണ് വിരാട് കോഹ്‌ലി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി അദ്ദേഹം മാറും. 342 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് ഇന്നുവരെ 57.34 ശരാശരിയിൽ 15,999 റൺസ് വിരാട് നേടിയിട്ടുണ്ട്. ആഭ്യന്തര 50 ഓവർ ഫോർമാറ്റിൽ 57 സെഞ്ച്വറികളും 84 അർദ്ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Content Highlights: ‌Vijay Hazare: needs just one run, Virat Kohli set to achieve major record in domestic cricket

To advertise here,contact us