വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള തിരിച്ചുവരവില് രോഹിത് ശര്മയ്ക്ക് സെഞ്ച്വറി. സിക്കിമിനെതിരായ മത്സരത്തില് മുംബൈക്കായി ഓപ്പണറായി ഇറങ്ങിയാണ് രോഹിത്തിന്റെ നേട്ടം.
ആദ്യം ബാറ്റ് ചെയ്ത സിക്കിം മുംബൈക്ക് 237 റണ്സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള് ഓപ്പണറായി എത്തിയ രോഹിത് ശര്മ സെഞ്ച്വറി നേടി. 61 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. ആദ്യ 29 പന്തിൽ തന്നെ അർധ സെഞ്ച്വറി പിന്നിട്ട താരം ആദ്യ പന്ത് മുതൽ വെടിക്കെട്ടാണ് നടത്തിയത്. 12 ഫോറും എട്ട് സിക്സും പറത്തിയ രോഹിത് 93 പന്തില് 155 റണ്സുമായി ക്രീസിലുണ്ട്.
TAKE A BOW, ROHIT SHARMA. 🫡- 155 (94) with 18 fours and 9 sixes in a 237 run chase in the Vijay Hazare Trophy. 🤯THE HITMAN IS UNSTOPPABLE AT 38..!!! 🇮🇳 pic.twitter.com/YbkuvuWSFJ
രോഹിത്തും അംഗ്രിഷ് രഘുവംശിയും ചേര്ന്ന് ഓപ്പണിംഗ് വിക്കറ്റില് 19.4 ഓവറില് 141 റണ്സ് അടിച്ച് മുംബൈക്ക് തകര്പ്പന് തുടക്കമാണ് നല്കിയത്. 38 റണ്സെടുത്ത അംഗ്രിഷ് രഘുവംശി പുറത്തായശേഷം ക്രീസിലെത്തിയ മുഷീര് ഖാനാണ് 25 റണ്സുമായി രോഹിത്തിനൊപ്പം ക്രീസിലുള്ളത്.
Content Highlights: