ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി കളിക്കാനെത്തിയ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി.
ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില് ഡല്ഹിക്ക് വേണ്ടി കളത്തിലിറങ്ങിയ കോഹ്ലി 101 പന്തിൽ 131 റൺസാണ് നേടിയത്. മൂന്ന് ഫോറുകളും 14 ഫോറുകളും അടക്കമായിരുന്നു ഇന്നിങ്സ്. താരത്തിന്റെ മികവിൽ ഡൽഹി നാല് വിക്കറ്റ് ജയം നേടി.
സിക്കിമിനെതിരെ 61 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. 12 ഫോറും എട്ട് സിക്സും പറത്തിയ രോഹിത് 94 പന്തില് 155 റണ്സെടുത്ത് പുറത്തായി. 18 ഫോറും 9 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്സ്.
ടെസ്റ്റിലും ടി 20 യിലും ദേശീയ ടീമിൽ നിന്ന് വിരമിച്ച രോഹിതും വിരാടും ഏകദിന ഫോർമാറ്റിൽ മാത്രമാണ് തുടരുന്നത്. 2027 ഏകദിന ലോകകപ്പ് കളിക്കാൻ ആഗ്രഹിക്കുന്ന ഇരുവരോടും ആഭ്യന്തര ക്രിക്കറ്റിൽ കഴിവ് തെളിയിക്കാൻ ബി സി സി ഐ ആവശ്യപ്പെട്ടിരുന്നു.
Rohit Sharma - 155 (94). Virat Kohli - 131 (101). WHAT A DAY FOR RO-KO FANS, NO.1 AND NO.2 RANKED ODI BATTERS ARE DOMINATING…!!! 🫡 pic.twitter.com/636J18uUXp
പരിശീലകൻ ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെയും നിബന്ധനയ്ക്ക് വഴങ്ങിയാണ് ഇരുവരും വിജയ് ഹസാരെ കളിച്ചത്. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി തെളിയിക്കാനും രോ-കോ സഖ്യത്തിനായി.
Content Highlights:century for virat kohli and rohit sharma in viajy haazare , big statement for bcci