ലോകകപ്പ് ടീമിലില്ല, ഗില്‍ ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്; വിജയ് ഹസാരെയ്ക്കുള്ള പഞ്ചാബ് ടീമിനെ പ്രഖ്യാപിച്ചു

2026ലെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ശുഭ്മൻ ഗിൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്

ലോകകപ്പ് ടീമിലില്ല, ഗില്‍ ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്; വിജയ് ഹസാരെയ്ക്കുള്ള പഞ്ചാബ് ടീമിനെ പ്രഖ്യാപിച്ചു
dot image

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് പഞ്ചാബ്. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, അർഷ്ദീപ് സിംഗ് എന്നിവരടങ്ങിയ കരുത്തുറ്റ നിരയുമായാണ് പഞ്ചാബ് ടൂർണമെന്റിനെത്തുന്നത്. 18 അം​ഗ ടീമിന്റെ ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2026ലെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ശുഭ്മൻ ഗിൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രഭ്സിമ്രാൻ സിംഗ്, നമൻ ദിർ, അൻമോൽപ്രീത് സിംഗ് എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയും ഹർപ്രീത് ബ്രാർ, ഗുർനൂർ ബ്രാർ എന്നിവർ നയിക്കുന്ന ബോളിംഗ് നിരയും പഞ്ചാബിന് പ്രതീക്ഷ നൽകുന്നതാണ്.

ഡിസംബർ 24ന് ജയ്‌പൂരിൽ മഹാരാഷ്ട്രയ്‌ക്കെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അഭിഷേകും അർഷ്ദീപും കളിക്കാൻ സാധ്യതയുള്ളതിനാൽ ഇവർക്ക് ചില മത്സരങ്ങൾ നഷ്ടമായേക്കാം.

വിജയ് ഹസാരെ ട്രോഫിക്കുള്ള പഞ്ചാബ് ടീം: ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിംഗ്, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ഹര്‍നൂര്‍ പന്നു, അന്‍മോല്‍പ്രീത് സിംഗ്, ഉദയ് സഹാറന്‍, നമന്‍ ധിര്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), സന്‍വീര്‍ സിംഗ്, രമണ്‍ദീപ് സിംഗ്, ജഷന്‍പ്രീത് സിംഗ്, രഹ്പ്രീത് സിംഗ്, രഹ്പ്രീത് ബര്‍ഗര്‍ സിംഗ് ഭഗത്, ഗൗരവ് ചൗധരി, സുഖ്ദീപ് ബജ്‌വ.

Content Highlights: Shubman Gill to play Vijay Hazare Trophy after T20WC snub, Punjab squad Announced

dot image
To advertise here,contact us
dot image