അണ്ടര് 19 ഏഷ്യാ കപ്പ് ഫൈനലില് ഇന്ത്യയെ 191 റണ്സിന് പരാജയപ്പെടുത്തി കിരീടമുയര്ത്തിയിരിക്കുകയാണ് പാകിസ്താന്. പാകിസ്താന് ഉയര്ത്തിയ 348 റണ്സെന്ന കൂറ്റന് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 26.2 ഓവറില് 156 റണ്സിന് ഓള്ഔട്ടാവുകയായിരുന്നു. ഓപ്പണര് സമീര് മിന്ഹാസിന്റെ തകര്പ്പന് സെഞ്ച്വറിയും (172) അലി റാസയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് പാകിസ്താന് വിജയം സമ്മാനിച്ചത്.
ക്രിക്കറ്റിലെ ചിരവൈരികൾ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിനിടെ നിരവധി നാടകീയ സംഭവങ്ങളും അരങ്ങേറിയിരുന്നു. ഇന്ത്യയുടെ ക്യാപ്റ്റൻ ആയുഷ് മാത്രെയും പാക് പേസർ അലി റാസയും തമ്മിലുണ്ടായ വാക്കുതര്ക്കമാണ് അതിലൊന്ന്. പിന്നാലെ ഇതേ ബോളർ ഇന്ത്യയുടെ സൂപ്പർ താരമായ വൈഭവിനെതിരെയും ആക്രോശിച്ചു. പിന്നാലെ അലി റാസയ്ക്ക് വൈഭവ് നൽകിയ മാസ് മറുപടിയും ഇപ്പോൾ വൈറലായിരിക്കുകയാണ്.
മറുപടി ബാറ്റിങ്ങിലെ ആദ്യപന്തുതന്നെ സിക്സറിന് പറത്തി തുടങ്ങിയ വൈഭവിന് റാസ എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ പിഴച്ചു. താരം വിക്കറ്റ് കീപ്പർ ഹംസ സഹൂറിന് ക്യാച്ച് നൽകുകയായിരുന്നു. എന്നാൽ നിർണായക വിക്കറ്റ് നേടിയ ആവേശത്തിൽ അലി റാസയുടെ ആഘോഷവും അതിരുവിട്ടു.
14-year-old Vaibhav Suryavanshi had a heated argument with Ali Raza 😨Suryavanshi says - "You are just another shoe polisher to me. Come on and polish my shoes" 😯 - What's your take 🤔 #INDvsPAK pic.twitter.com/26LVRimTxR
പുറത്തായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ വൈഭവിന് നേരേ റാസ ആക്രോശിക്കുകയായിരുന്നു. പാക് താരത്തിന്റെ പ്രകോപനം തുടർന്നതോടെ വൈഭവും റാസയ്ക്ക് നേരേ തിരിഞ്ഞു. തന്റെ ഷൂസിലേക്ക് വിരൽ ചൂണ്ടിക്കാണിക്കുകയാണ് വൈഭവ് ചെയ്തത്. മറ്റ് പാക് താരങ്ങളും വൈഭവിന് നേരെ എന്തോ പറയുന്നതും കാണാമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Content Highlights: IND vs PAK, U-19 Asia Cup 2025 Final: Vaibhav Suryavanshi hits back at Pakistan's Ali Raza after dismissal