'ഈ തീരുമാനത്തിന് 10/10'; ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെ മാനേജ്മെന്റിനെ അഭിനന്ദിച്ച് ഹർഭജൻ

ടി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യ സെലക്ടർ അജിത് അഗാർക്കറിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

ടി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യ സെലക്ടർ അജിത് അഗാർക്കറിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഫോമില്ലാത്ത ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായിട്ട് കൂടി മാറ്റിനിർത്തിയ മാനേജ്‌മെന്റിന്റെ തീരുമാനത്തിന് പത്തിൽ പത്ത് മാർക്കും നൽകുന്നതായി ഹർഭജൻ സിങ് വ്യക്തമാക്കി.

മെറിറ്റ് വെച്ചായിരുന്നു ഇത്തവണത്തെ ടീം സെലക്ഷൻ, കുറച്ചുനാളായിട്ടുള്ള എല്ലാ വിമർശനങ്ങളും മാനേജ്‌മന്റ്‌ പരിഹരിച്ചു. ഈ ടീമിന് ലോകകപ്പ് നിലനിർത്താനാവുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

ലോകകപ്പ് ടീമിൽ നിന്ന് ഉപനായകനായിരുന്ന ഗില്ലിനെയും ജിതേഷ് ശർമയേയും ഒഴിവാക്കുകയും ഇഷാൻ കിഷൻ, റിങ്കു സിങ് എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഗില്ലിന് പകരം മലയാളി താരം സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തീരുമാനത്തിലും മാനേജ്മെന്റെത്തി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഇഷാൻ കിഷനെ തിരിച്ചെടുത്തതും വലിയ തീരുമാനമായി.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റൻ), അക്സര്‍ പട്ടേല്‍(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിങ് , ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാൻ കിഷൻ.

Content Highlights:Harbhajan Singh gives 10/10, after Shubman Gill omission from India’s T20

To advertise here,contact us