വെടിക്കെട്ട് സെഞ്ച്വറിയുമായി സമീർ; അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ വമ്പൻ ടോട്ടലിലേക്ക്

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ വമ്പൻ ടോട്ടലിലേക്ക്.

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ വമ്പൻ ടോട്ടലിലേക്ക്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്താൻ 33 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടിയിട്ടുണ്ട്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്‍റെ വെടിക്കെട്ട് സെഞ്ചുറിയാണ് പാകിസ്താന് മികച്ച തുടക്കം നൽകിയത്.

71 പന്തില്‍ സെഞ്ചുറിയിലെത്തിയ സമീര്‍ മിന്‍ഹാസ് 126 റണ്‍സുമായും അഹമ്മദ് ഹുസൈന്‍ 41 റണ്‍സോടെയും ക്രീസിലുണ്ട്. 18 റണ്‍സെടുത്ത ഓപ്പണര്‍ ഹംസ സഹൂറിന്‍റെയും 35 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍റെയും വിക്കറ്റുകളാണ് പാകിസ്‌താന് നഷ്ടമായത്. നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയിരുന്നു.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: ആയുഷ് മാത്രെ (ക്യാപ്റ്റൻ),വൈഭവ് സൂര്യവംശി,ആരോൺ ജോർജ്,വിഹാൻ മൽഹോത്ര,വേദാന്ത് ത്രിവേദി,അഭിഗ്യാൻ കുണ്ടു, കനിഷ്ക് ചൗഹാൻ,ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, കിഷൻ കുമാർ സിംഗ്.

പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: സമീർ മിൻഹാസ്,ഹംസ സഹൂർ,ഉസ്മാൻ ഖാൻ,അഹമ്മദ് ഹുസൈൻ,ഫർഹാൻ യൂസഫ് (ക്യാപ്റ്റൻ),ഹുസൈഫ അഹ്‌സൻ, നിഖാബ് ഷഫീഖ്,മുഹമ്മദ് ഷയാൻ, അബ്ദുൾ സുബ്ഹാൻ, മുഹമ്മദ് സയ്യം, അലി റാസ.

Content Highlights: under 19 asia cup india pak final; sameer minhas century; big total for pak

To advertise here,contact us