വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റത് കൊണ്ട് മാത്രം ഇലവനിൽ അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെ തകർപ്പൻ പ്രകടനമാണ് നടത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചാം ടി20 മത്സരത്തിൽ 22 പന്തില് രണ്ട് സിക്സറും നാല് ഫോറുകളും അടക്കം 37 റണ്സാണ് താരം നേടിയത്. താരത്തിന്റെ തകർപ്പനടിയിൽ അംപയർക്കും അടിതെറ്റി. സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് അംപയറായ രോഹന് പണ്ഡിറ്റിന്റെ കാലിൽ തട്ടുകയായിരുന്നു.
Umpire was wearing pink and Sanju Samson thought he was from Rajasthan Royals 💀 pic.twitter.com/JhB4aQ78S2
ഡോണോവന് ഫെരേര എറിഞ്ഞ ഒമ്പതാം ഓവറിലെ നാലാം പന്തിലാണ് സംഭവം. വേദനകൊണ്ട് പുളഞ്ഞ അംപയര്ക്ക് ഗ്രൗണ്ടില് നില്ക്കാന് പോലും സാധിച്ചില്ല. ഗ്രൗണ്ടില് കിടന്ന അദ്ദേഹത്തിന് മെഡിക്കല് സഹായം വേണ്ടിവന്നു. ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും ഫിസിയോ ഗ്രൗണ്ടിലേക്ക് ഓടിയെത്തി.
സഞ്ജുവും അംപയര്ക്ക് കൂടെ നില്ക്കുന്നത് കാണാമായിരുന്നു. മത്സരത്തിൽ ടി 20 യിൽ ഇന്ത്യയ്ക്ക് വേണ്ടി 1000 റൺസ് എന്ന നായിക കല്ലും സഞ്ജു പിന്നിട്ടു.
അതേ സമയം മത്സരത്തിൽ 30 റൺസിന്റെ നിർണായക വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്ത്തിയ 232 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 201 റണ്സ് മാത്രമാണ് നേടാനായത്.
Content Highlights: IND vs SA 5th T20: VIDEO ; Umpire Rohan Pandit injured after Sanju Samson shot