വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റത് കൊണ്ട് മാത്രം ഇലവനിൽ അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചാം ടി20 മത്സരത്തിൽ 22 പന്തില് രണ്ട് സിക്സറും നാല് ഫോറുകളും അടക്കം 37 റണ്സാണ് താരം നേടിയത്.
അന്താരാഷ്ട്ര ടി20യില് 1000 റണ്സ് പൂര്ത്തിയാക്കാനും സഞ്ജു സാംസണിന് കഴിഞ്ഞു. 44 ഇന്നിംഗ്സില് നിന്നാണ് സഞ്ജുവിന്റെ നേട്ടം. ടി20യില് 8000 റണ്സ് നേടുന്ന ആറാമത്തെ ഇന്ത്യന് താരമാകാനും സഞ്ജുവിന് സാധിച്ചു.
അതേ സമയം മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താന് തന്റെ ഓപ്പണിങ് പൊസിഷനെ കുറിച്ചുള്ള ചോദ്യത്തിന് ഒരു കിടിലൻ മറുപടിയും സഞ്ജു നൽകി. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും പിന്നാലെ നടക്കുന്ന ട്വന്റി20 ലോകകപ്പിലും ഓപ്പണറാകുമോയെന്ന ചോദ്യമാണ് പത്താൻ ചോദിച്ചത്.
‘നിങ്ങൾ എന്നെ ഓപ്പണറാക്കി, എനിക്ക് ഇനെയെന്തു പറയാൻ സാധിക്കും? ഇർഫാൻ ഭായ്, ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കരുത്. ടീം അന്തരീക്ഷം എങ്ങനെയെന്നതു വളരെ പ്രധാനമാണ്', സഞ്ജു പറഞ്ഞു.
‘‘വലിയൊരു ടൂര്ണമെന്റ് വരുന്നുണ്ടെന്നതു വളരെ ശരിയാണ്. എനിക്ക് ആവശ്യത്തിനു മത്സര പരിചയമുണ്ട്. അതുകൊണ്ടുതന്നെ മാനേജ്മെന്റ് എന്താണു നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് എനിക്കു നന്നായി അറിയാം. സൂര്യ ഭായ്, ഗൗതം ഭായ് എന്നിവരുമായി എനിക്കു നല്ല അടുപ്പമുണ്ട്. അവരോട് എല്ലാം തുറന്നു സംസാരിക്കാറുണ്ട് ,സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
Content Highlights: sanju sasmon on irfan pathan opening postion related question