സഞ്ജുവും വിഘ്നേഷും ടീമിൽ; വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

ഡിസംബർ 24 മുതൽ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിൻ്റെ മത്സരങ്ങൾ നടക്കുന്നത്

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു വിനോദ്, മു​ഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, എം ഡി നിധീഷ് തുടങ്ങിയ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വിഘ്നേഷ് പുത്തൂരടക്കം കെസിഎല്ലിൽ ഉൾപ്പടെ തിളങ്ങിയ യുവതാരങ്ങളും കേരള ടീമിൽ ഇടംപിടിച്ചു.

ഡിസംബർ 24 മുതൽ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിൻ്റെ മത്സരങ്ങൾ നടക്കുന്നത്. എ ​ഗ്രൂപ്പിലാണ് കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. ത്രിപുരയുമായാണ് കേരളത്തിൻ്റെ ആദ്യ മത്സരം. ക‍ർണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഝാർഖണ്ഡ്, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ ടീമുകളുമായാണ് കേരളത്തിൻ്റെ മറ്റ് മത്സരങ്ങൾ. അമയ് ഖുറേസിയ ആണ് കേരളത്തിൻ്റെ പരിശീലകൻ.

കേരള ടീം: രോഹൻ എസ് കുന്നുമ്മൽ (ക്യാപ്റ്റൻ), സഞ്ജു വി സാംസൺ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് അസ്ഹറുദ്ദീൻ എം (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, അഭിഷേക് ജെ നായർ, കൃഷ്ണ പ്രസാദ്, അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ വി, ബിജു നാരായണൻ, അങ്കിത് ശർമ്മ, ബാബ അപരാജിത്, വിഘ്നേഷ് പുത്തൂർ, നിധീഷ് എം ഡി, ആസിഫ് കെ. എം, അഭിഷേക് പി നായർ, ഷറഫുദ്ദീൻ എൻ എം, ഏദൻ ആപ്പിൾ ടോം.

Content Highlights: Kerala team for Vijay Hazare Trophy announced, Sanju Samson and Vignesh Puthur are in squad

To advertise here,contact us