'ഒരമ്മയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു'; ഇഷാനെ ലോകകപ്പ് ടീമിലെടുത്തതില്‍ കണ്ണീരണിഞ്ഞ് താരത്തിന്‍റെ അമ്മ, വീഡിയോ

ഇന്ത്യൻ ടീമിലേക്കുള്ള തന്റെ മകന്റെ തിരിച്ചുവരവിൽ കണ്ണീരണിയുന്ന അമ്മയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിരിക്കുകയാണ് യുവവിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. രണ്ടര വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ ടി20 സ്ക്വാഡിലേക്ക് കിഷൻ‌ മടങ്ങിത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍ എന്നീ നിലകളില്‍ ഇന്ത്യയുടെ ടി20 സ്ക്വാഡിലെ ബാക്കപ്പ് താരമാണ് ഇഷാന്‍ കിഷന്‍.

ഇപ്പോഴിതാ ഇഷാൻ കിഷന്റെ തിരിച്ചുവരവിൽ വികാരാധീനയായി പ്രതികരിക്കുകയാണ് താരത്തിന്റെ മാതാവ്. ‘ഒരമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു, ഇഷാൻ കിഷന്റെ കഠിനാധ്വാനം ദൈവം കണ്ടു‘ എന്നാണ് ഇഷാന്റെ അമ്മ സുചിത്ര സിങ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. ഇന്ത്യൻ ടീമിലേക്കുള്ള തന്റെ മകന്റെ തിരിച്ചുവരവിൽ കണ്ണീരണിയുന്ന അമ്മയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Ishan Kishan’s mother said "God has listened to a mother’s prayers. God has seen Ishan’s hardwork"pic.twitter.com/r43DFCYcno

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന് വീണ്ടും ദേശീയ ടീമിലേക്ക് അവസരമൊരുങ്ങിയത്. ഒരുമാസം മുന്‍പ് വരെ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ ഇഷാന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നില്ല. ദേശീയ ടീമില്‍ ഇനി അവസരം ലഭിക്കുമോ എന്നുപോലും സംശയിച്ചിടത്തു നിന്നാണ് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള ഇഷാന്റെ രാജകീയമായ വരവ്.

Content Highlights: Ishan Kishan’s mother breaks down in tears after his selection in India’s T20 World Cup 2026 squad

To advertise here,contact us