അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്.
സൂര്യകുമാര് യാദവിനെ ക്യാപ്റ്റനാവുന്ന ടീമില് അക്സര് പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന് ഗില്ലിനെ ടി20 ലോകകപ്പ് ടീമില് നിന്നൊഴിവാക്കി. വിക്കറ്റ് കീപ്പര് ജിതേഷ് ശര്മക്കും ടീമില് ഇടം നേടാനായില്ല.
മലയാളി താരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുത്തപ്പോള് മുഷ്താഖ് അലി ട്രോഫിയില് തിളങ്ങിയ ഇഷാന് കിഷന് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി.
റിങ്കു സിംഗിനെയും വാഷിംഗ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓള് റൗണ്ടര്മാരായി ഹാര്ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും അക്സര് പട്ടേലും ടീമിലെത്തി. പേസര്മാരായി ജസ്പ്രീത് ബുമ്രയും അര്ഷ്ദീപ് സിംഗും ഹര്ഷിത് റാണയും ടീമിലിടം നേടി.
2024ൽ രോഹിത് ശർമ്മയും സംഘവും നേടിയ ടി20 ലോകകപ്പ് നിലനിർത്താനാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ടി20 ലോകകപ്പ് ചരിത്രത്തില് ഒരു ടീമും ഇതുവരെ കിരീടം നിലനിര്ത്തിയിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാര് യാദവ്(ക്യാപ്റ്റൻ), അക്സര് പട്ടേല്(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസണ്, തിലക് വര്മ, ഹാര്ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ് സുന്ദര്, റിങ്കു സിങ് , ഹര്ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്ഷ്ദീപ് സിംഗ്, വരുണ് ചക്രവര്ത്തി, കുല്ദീപ് യാദവ്, ഇഷാൻ കിഷൻ.
Content Highlights:indian team for world cup t20 2026 announced