അഭിഷേകിനെ മറികടന്നു; ഇനി മുന്നിൽ യുവരാജ് മാത്രം; തിരിച്ചുവരവ് ഗംഭീരമാക്കി ഹാർദിക് പാണ്ഡ്യ

അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദികിന്റെ ഇന്നിംഗ്‌സ്

അന്താരാഷ്ട്ര ടി20യില്‍ ഒരു ഇന്ത്യക്കാരന്റെ വേഗതയേറിയ രണ്ടാമത്തെ അർധ സെഞ്ച്വറി സ്വന്തമാക്കി ഹാർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ ദിവസം 25 പന്തില്‍ 63 റണ്‍സാണ് നേടിയത്. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദികിന്റെ ഇന്നിംഗ്‌സ്.

ഇതില്‍ 16 പന്തുകള്‍ക്കിടെ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ മുംബൈ, വാംഖഡെയില്‍ 17 പന്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടമാണ് ഹാർദിക് മറികടന്നത്.

ഇന്ത്യക്ക് വേണ്ടി വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടിയ താരം യുവരാജ് സിംഗാണ്. 2007 പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

അതേ സമയം മത്സരത്തിൽ 30 റൺസിന്റെ നിർണായക വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാനായത്.

ontent Highlights: hardik pandya surpass abhishek sharma; fastest t20 fifty for india

To advertise here,contact us