ജോർദാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഫിഫ അറബ് കപ്പിൽ മുത്തമിട്ട് മൊറോക്കോ. മൊറോക്കോയുടെ കംബാക്ക് കണ്ട മത്സരത്തിൽ 68-ാം മിനിറ്റ് വരെ ജോർദാനായിരുന്നു മുന്നിൽ. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ അബ്ദുറസാഖ് ഹമീദ് നേടിയ ഇരട്ട ഗോളിൽ മൊറോക്കോ അറേബ്യൻ ഫുട്ബാളിന്റെ രാജാക്കന്മാരാകുകയായിരുന്നു.
4-ാം മിനിറ്റിൽ ഔസാമ ടന്നാനെയിലൂടെ മൊറോക്കയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടുന്നത്. എന്നാൽ 48 , 68 മിനിറ്റുകളിൽ ഗോൾ നേടി അലി ഓൽവാൻ ജോർദാനെ മുന്നിലെത്തിച്ചു. പിന്നീടാണ് 88 , 100 മിനിറ്റുകളിൽ അബ്ദുറസാഖ് ഇരട്ട ഗോൾ നേടുന്നതും മൊറോക്കോയെ വിജയത്തിലേക്ക് നയിക്കുന്നതും. ഈ വിജയത്തോടെ ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാൻ ആഫ്രിക്കൻ ലയൺസിനാകും.
Content Highlights: morocco win ffia arab cup by beating jordan