തനിക്കൊപ്പമുള്ള സെൽഫി വിഡിയോ എടുത്ത ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ. വിമാനത്താവളത്തിൽ ചെക്ക്-ഇൻ ക്യൂവിൽ നിൽക്കുമ്പോഴാണ് സംഭവം.
തനിക്കൊപ്പമുള്ള വീഡിയോ പകര്ത്താന് ശ്രമിക്കുന്ന ആരാധകനോട് ബുംറ നിര്ത്തിയില്ലെങ്കില് ആ ഫോണ് പിടിച്ചുവാങ്ങുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാലും കുഴപ്പമില്ലെന്ന് പറഞ്ഞ് വീഡിയോ പകര്ത്തുന്നത് തുടര്ന്ന ആരാധകന്റെ കൈയില് നിന്ന് ക്ഷമകെട്ട് ഒടുവില് ബുംറ ഫോൺ പിടിച്ചുവാങ്ങി.
What an arrogant behavior by Jasprit Bumrah. First he threatened his fan that he would throw his phone, and later he snatched the fan's phone. pic.twitter.com/O2e4jSLw7s
വീഡിയോ പ്രചരിച്ചതോടെ ചിലര് ബുംറയുടെ നടപടിയെ വിമര്ശിച്ചപ്പോള് മറ്റു ചിലര് ബുംറയെ ന്യായീകരിച്ചും രംഗത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില് കളിക്കുന്ന ബുംറ ആദ്യ രണ്ട് മത്സരങ്ങളില് കളിച്ചശേഷം വ്യക്തിപരമായ കാരണങ്ങളാല് മൂന്നാം ടി20യില് നിന്ന് വിട്ടുനിന്നിരുന്നു.
നാലാം ടി 20 മൂടൽ മഞ്ഞുമൂലം ഉപേക്ഷിച്ചു. ഇന്ന് അഹമ്മദാബാദിലാണ് അഞ്ചാം ടി 20 നടക്കുന്നത്.
Content Highlights: Jasprit Bumrah Loses Patience With Selfie-Seeking Fan