അണ്ടര് 19 ഏഷ്യാ കപ്പ് സെമി ഫൈനലില് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 139 റൺസ് വിജയലക്ഷ്യം. മഴയെ തുടര്ന്ന് മത്സരം 20 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടി.
ദുബായില് ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് ആയുഷ് മാത്രെ ശ്രീലങ്കയെ ബൗളിംഗിന് അയക്കുകയായിരുന്നു. 38 പന്തില് 42 റണ്സ് നേടിയ ചാമിക ഹീനട്ടിഗാലയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്. ക്യാപ്റ്റന് വിമത് ദിന്സറ (32), സെത്മിക സെനെവിരാട്നെ (30), വിരാന് ചമുദിത (19) എന്നിവര് മാത്രമാണ് പിന്നീട് ലങ്കന് നിരയില് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഹെനില് പട്ടേല്, കനിഷ്ക് ചൗഹാന് എന്നിവര് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഗ്രൂപ്പ് ഘട്ടത്തില് മലേഷ്യക്കെതിരെ കളിച്ച ടീമില് നിന്ന് രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം ആരോണ് ജോര്ജ്, ഹെനില് പട്ടേല് എന്നിവര് തിരിച്ചെത്തി. ഹര്വന്ഷ് പങ്കാലിയ, ഉദ്ധവ് മോഹന് എന്നിവരാണ് വഴി മാറിയത്.
Content Highlights: India U19 vs Sri Lanka U19, Asia Cup Semi Final Live Score: India start chase of 139 with Mhatre and Vaibhav Sooryavanshi opening