ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് രാജസ്ഥാനെതിരായ മത്സരത്തില് മുംബൈ വിജയം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ജയ്സ്വാളിനെ പുനെയിലെ ആദിത്യ ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ കൊണ്ടുപോയത്.
🚨 BREAKING NEWS 🚨Star Indian opener Yashasvi Jaiswal has been hospitalised after his health reportedly deteriorated suddenly.According to reports, Jaiswal complained of severe stomach pain, following which he was admitted to the hospital for medical check-up and… pic.twitter.com/dqb21wdjOY
മത്സരത്തിനിടയില് തന്നെ ജയ്സ്വാളിന് വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതിനിടെ രാജസ്ഥാൻ ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 23 വയസ്സുകാരനായ ജയ്സ്വാൾ 16 പന്തിൽ 15 റൺസ് അടിച്ചെടുക്കുകയും ചെയ്തു. എന്നാൽ മത്സരത്തിന് ശേഷം സ്ഥിതി വഷളായതിനെത്തുടർന്ന് അദ്ദേഹത്തിന് അതിനാൽ അടിയന്തര വൈദ്യസഹായം നൽകുകയായിരുന്നു.
പിന്നാലെ പിംപ്രി-ചിഞ്ച്വാഡിലെ ആദിത്യ ബിർള ആശുപത്രിയിലേക്ക് കൊണ്ടുപോയ ജയ്സ്വാളിന് അക്യൂട്ട് ഗ്യാസ്ട്രോഎന്റൈറ്റിസ് ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നാലെ അൾട്രാസൗണ്ട്, സിടി സ്കാനുകൾ എന്നിവയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഡോക്ടർമാർ അദ്ദേഹത്തിന് വിശ്രമവും തുടർചികിത്സയും നിർദ്ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: Yashasvi Jaiswal rushed to hospital after SMAT 2025 clash