ആർക്കും വേണ്ടാതെ മുൻ രാജസ്ഥാൻ ക്യാപ്റ്റൻ; ലേലത്തിൽ ഒരു ടീമും തിരിഞ്ഞു നോക്കാത്തതിന് കാരണമിത്!

പട്ടികയില്‍ 77ാമതാണ് സ്മിത്തിന്റെ പേരുണ്ടായിരുന്നത്

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സ്റ്റീവ് സ്മിത്ത്. ഐ പി എല്ലിൽ നൂറിലധികം മത്സരങ്ങളും രണ്ടായിരത്തിലേറെ റൺസും താരം നേടിയിട്ടുണ്ട്.

എന്നാൽ ഇത്തവണ താരം ലേലത്തില്‍ എത്തിയെങ്കിലും സ്മിത്തിനെ എല്ലാ ടീമുകളും തഴഞ്ഞു. ലേലത്തിനുള്ള 369 താരങ്ങളുടെ പട്ടികയില്‍ സ്മിത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും അബുദാബിയില്‍ ഒരു തവണ പോലും താരത്തെ വിളിച്ചില്ല.

പട്ടികയില്‍ 77ാമതാണ് സ്മിത്തിന്റെ പേരുണ്ടായിരുന്നത്. അതായത് ബാറ്റര്‍മാരുടെ രണ്ടാമത്തെ വിഭാഗത്തില്‍. ആദ്യ 10 സെറ്റുകള്‍ക്കു ശേഷമുള്ള 'ആക്‌സലറേറ്റഡ്' റൗണ്ടിലാണ് സ്റ്റീവ് സ്മിത്തിന്റെ പേര് പരിഗണിക്കേണ്ടിയിരുന്നു.

ആദ്യ 10 സെറ്റിലെ 70 താരങ്ങളെയാണ് ലേലത്തില്‍ നേരിട്ടു വിളിക്കുക. മറ്റുള്ളവരെ ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുക്കുന്ന ലിസ്റ്റില്‍നിന്നാണു വിളിക്കുക. 299 താരങ്ങളില്‍നിന്നാണ് ഈ പട്ടിക തയാറാക്കുന്നത്.

പത്താം സെറ്റിന് ശേഷമുള്ള ഇടവേളയില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ട താരങ്ങളിലും സ്റ്റീവ് സ്മിത്തിന്റെ പേരുണ്ടായില്ല. 2021ലാണ് സ്മിത്ത് അവസാനമായി ഐപിഎല്‍ കളിക്കുന്നത്. 17 താരങ്ങളുണ്ടായിരുന്ന അവസാന റൗണ്ടിലും സ്റ്റീവ് സ്മിത്ത് ഉണ്ടായിരുന്നില്ല. 2021 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടിയാണ് സ്മിത്ത് ഒടുവില്‍ കളിച്ചത്.

Content Highlights: steve smith out from ipl 2026

To advertise here,contact us