ലേലത്തിൽ കോടികൾ വാരി കാമറൂൺ ​ഗ്രീൻ‌ കൊൽക്കത്തയിൽ; IPL ചരിത്രത്തിലെ വില കൂടിയ വിദേശ താരം

ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തിൽ ഹീറോയായി ഓസ്ട്രേലിയന്‍ ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീന്‍

ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തിൽ ഹീറോയായി ഓസ്ട്രേലിയന്‍ ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീന്‍. 25.20 കോടി രൂപ മുടക്കിയാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഡേവിഡ് മില്ലറിനെ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

ശ്രീലങ്കന്‍ താരം വനിന്ദു ഹസരങ്കയെ രണ്ട് കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്സ് തട്ടകത്തിലെത്തിച്ചു. വെങ്കിടേഷ് അയ്യരെ എഴ് കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ക്വിന്റൺ ഡികോക്കിനെ ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി. ബെന്‍ ഡക്കറ്റിനെ ഡല്‍ഹി രണ്ട് കോടിക്കും ഫിന്‍ അലനെ കൊല്‍ക്കത്ത രണ്ടുകോടിക്കും സ്വന്തമാക്കി.

Content Highlights: ipl mini auction;  Cameron Green becomes most expensive overseas player in IPL history

To advertise here,contact us