കൊല്‍ക്കത്ത 25.2 കോടിക്ക് വിളിച്ചെടുത്തെങ്കിലും ഗ്രീനിന് കിട്ടുക 18 കോടി മാത്രം; കാരണമിത്

ഐ പി എൽ 2026 ന് മുന്നോടിയായി നടക്കുന്ന മിനി താര ലേലത്തിൽ 25.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്തത്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ വിദേശ താരമായി മാറിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീൻ. ഐ പി എൽ 2026 ന് മുന്നോടിയായി നടക്കുന്ന മിനി താര ലേലത്തിൽ 25.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്തത്.

25.20 കോടി രൂപയ്ക്ക് വിളിച്ചെടുത്തെങ്കിലും 18 കോടിയാണ് താരത്തിന് ലഭിക്കുക. ടീമിലെ വിദേശതാരത്തിന് ലേലത്തില്‍ നല്‍കാവുന്ന പരമാവധി തുകയ്ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ നിബന്ധനയാണ് റെക്കോര്‍ഡ് തുകയക്ക് കൊല്‍ക്കത്തയിലെത്തിയെങ്കിലും ഗ്രീനിന് 18 കോടി രൂപ മാത്രം കിട്ടാന്‍ കാരണമായത്.

ടീമില്‍ നിലനിർത്തുന്ന താരത്തിന് മുടക്കിയ ഉയര്‍ന്ന തുകയോ, വിളിച്ചെടുത്തൊരു വിദേശ താരത്തിനായി മുടക്കുന്ന ഉയര്‍ന്ന തുകയോ ഏതാണ് കുറവെങ്കില്‍ അത് മാത്രമാകും എത്ര ഉയര്‍ന്ന തുകയക്ക് ഒരു വിദേശ താരത്തെ വിളിച്ചെടുത്താലും ആ വിദേശ താരത്തിന് കൈയില്‍ കിട്ടുക.

നിലവില്‍ ഒരു ടീമിന് നിലനിര്‍ത്തുന്ന താരങ്ങള്‍ക്കായി പരമാവധി മുടക്കാവുന്ന തുക 18 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 25.20 കോടി രൂപക്ക് കൊല്‍ക്കത്ത വിളിച്ചെടുത്താലും ഗ്രീനിന് 18 കോടി രൂപ മാത്രം കൈയില്‍ കിട്ടുക.

എന്നാല്‍ ഗ്രീനിനെ സ്വന്തമാക്കാൻ കൊല്‍ക്കത്ത മുടക്കിയ 25.20 കോടി രൂപയിലെ ബാക്കി വരുന്ന 7.20 കോടി രൂപ കൊല്‍ക്കത്ത ബിസിസിഐക്ക് നല്‍കണം. കളിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബിസിസിഐ ഫണ്ടിലേക്കാവും ഈ തുക പോകുക.

Content Highlights:IPL 2026 Auction: Why Cameron Green Will Get Only Rs 18 Crore

To advertise here,contact us