ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കിടെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. സ്റ്റാർ ഓൾറൗണ്ടർ അക്സർ പട്ടേലിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾ നഷ്ടമാവും. അസുഖം കാരണം താരം പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്തായെന്ന് ബിസിസിഐ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അക്സറിന് പകരക്കാരനായി ഷഹ്ബാസ് അഹമ്മദ് ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഡിസംബർ 17നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ നാലാം മത്സരം.
🚨 NEWS 🚨#TeamIndia allrounder, Axar Patel has been ruled out of the remaining two @IDFCFIRSTBank T20Is against South Africa due to illness.🔽 Details | #INDvSA | @akshar2026 https://t.co/CZja7iaLNm
ഡിസംബർ 14ന് ധർമ്മശാലയിൽ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച മൂന്നാം ടി20 മത്സരത്തിൽ അക്സർ കളിച്ചിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് അക്സർ 44 റൺസ് നേടുകയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തിൽ ഏഴ് റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ അക്സറിന്റെ പ്രകടനം ദക്ഷിണാഫ്രിക്കയെ 74 റൺസിന് ഓൾഔട്ടാക്കുന്നതിൽ നിർണ്ണായകമാവുകയും ചെയ്തു.
Content Highlights: Axar Patel Ruled Out Of Last Two T20Is Against South Africa; BCCI Names Replacement